Connect with us

ഭർത്താവ് വന്നപ്പോ ഞാൻ പോവുകയാണ്;വേദനയോടെ കുറിപ്പ് പങ്കുവെച്ച് പേളി!

Social Media

ഭർത്താവ് വന്നപ്പോ ഞാൻ പോവുകയാണ്;വേദനയോടെ കുറിപ്പ് പങ്കുവെച്ച് പേളി!

ഭർത്താവ് വന്നപ്പോ ഞാൻ പോവുകയാണ്;വേദനയോടെ കുറിപ്പ് പങ്കുവെച്ച് പേളി!

മലയാളികളുടെ ഇഷ്ട്ട താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും.മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നു ശ്രീനിഷ്-പേര്‍ളി വിവാഹം.വളരെപെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രങ്ങളെല്ലാം വൈറലാകുന്നത്.തിരക്കുകൾക്കിടയിലും പ്രേക്ഷകർക്കായി ഇവർ വിശേഷങ്ങൾ പങ്കുവെച്ചെത്താറുമുണ്ട്.ഇപ്പോഴിതാ വളരെ ഏറെ വേദനയുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.പതിമൂന്ന് ദിവസം കഴിഞ്ഞാണ് ശ്രീനിഷ് പേളിക്കരികിൽ എത്തിയത്.എന്നാലിപ്പോൾ പേളി പതിമൂന്ന് ദിവസത്തേക്ക് ഷൂട്ടിങ്ങിനായി പോവുകയാണ്.

ഇക്കൊല്ലം മേയ് മാസമായിരുന്നു പേര്‍ളിയുടെയും ശ്രീനിഷിന്റെയും വിവാഹം നടന്നത്. വിവാഹത്തിന്റെയും അതിന് ശേഷമുള്ള വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അടുത്തിടെ പ്രിയതമയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ശ്രീനിഷ് എത്തിയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് തന്റെ അടുത്ത് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേര്‍ളി മാണി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ അടുത്തില്ലാത്ത സങ്കടം സമൂഹ മാധ്യമത്തിലൂടെ ശ്രീനിഷ് പങ്കുവെച്ചത്. ‘മിസ് യു ചുരുളമ്മേ… എത്ര പേര്‍ക്ക് അവരുടെ പ്രണയം സ്‌ക്രീനില്‍ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ആ ഭാഗ്യമുണ്ടായി. എപ്പോഴെങ്കിലും ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുകയാണെങ്കില്‍ ഈ ദൃശ്യങ്ങള്‍ എന്നെ സന്തോഷിപ്പിക്കുകയാണ്. ഈ നിമിഷങ്ങള്‍ എല്ലാ കാലവും ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിയിട്ടിരിക്കുകയാണ്.

എന്റെ പ്രണയത്തെ കണ്ടുപിടിച്ച് തന്നതിന് ദൈവത്തോട് നന്ദി പറയുകയാണ്. അതുപോലെ ബിഗ് ബോസിനും നന്ദി. അതാണ് ഇങ്ങനെ സംഭവിക്കാന്‍ വേണ്ടി വഴിയൊരുക്കി തന്നതെന്നും’ ശ്രീനിഷ് പറയുന്നു ബിഗ് ബോസില്‍ നിന്നും പേര്‍ളിയും ശ്രീനിഷും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ശ്രീനിഷ് പങ്കുവെച്ചിരുന്നു. ഇതോടെ പേര്‍ളി എവിടെ പോയതാണെന്നുള്ള ചോദ്യങ്ങളും വന്നിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം രണ്ട് പേരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.

പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരിച്ച് വന്നു. അപ്പോള്‍ ഞാന്‍ ഷൂട്ടിന് വേണ്ടി പതിമൂന്ന് ദിവസത്തേക്ക് മുംബൈയ്ക്ക് പോവുകയാണ്. എന്നാല്‍ ഞങ്ങള്‍ പരസ്പരം ചെലവഴിക്കുന്ന സമയങ്ങള്‍ ഏറ്റവും മനോഹരമായതാണ്. ഞങ്ങള്‍ അവയെ അവിസ്മരണിയവും ഇതിഹാസവുമാക്കുന്നു. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. കുറച്ച് ദിവസത്തേക്ക് എനിക്ക് അവനെ മിസ് ചെയ്യും. എന്നാല്‍ ഗ്രഹാം ബെല്‍ ഫോണ്‍ കണ്ടുപിടിച്ചതിന് നന്ദി പറയുകയാണ്. എന്നിരുന്നാലും ഞാന്‍ നുണ പറയുകയല്ല. ഇന്ന് ഞാന്‍ വര്‍ക്കിന് പോവുന്നതിനാല്‍ എനിക്ക് ചെറിയ സങ്കടമുണ്ട്. എന്നാല്‍ ഞാന്‍ സന്തോഷവതിയായ ഒരു ഭാര്യയാണ്. കാരണം എനിക്ക് ഏറ്റവും മികച്ചൊരു ഭര്‍ത്താവാണ് ഉള്ളത്.

ബിഗ് ബോസ് ഷോ യ്ക്കിടെ ഉണ്ടായ പ്രണയം കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു ചിലരുടെ മുന്‍വിധി. എന്നാല്‍ ഇക്കൊല്ലം ജനുവരിയില്‍ ഇരുവരുടെയും വിവാഹനിശ്ചയം ആര്‍ഭാടത്തോടെ നടത്തിയിരുന്നു. ശേഷം മേയ് മാസത്തിലായിരുന്നു വിവാവഹം. രണ്ട് വ്യത്യസ്ത മതാചാരപ്രകരമായിരുന്നു പേര്‍ളിയുടെയും ശ്രീനിഷിന്റെയും വിവാഹം നടന്നത്. സിനിമാലോകവും ടെലിവിഷന്‍ രംഗത്തുള്ളവരും സാമൂഹ്യ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

about pearle maaney and srinish aravind

More in Social Media

Trending

Recent

To Top