Tamil
സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും!
സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും!
ഒരുകാലത്ത് തമിഴകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ഖുശ്ബു.നടനും സംവിധായകനുമായ സുന്ദര്‍ സിയെയാണ് ഖുശ്ബു വിവാഹം കഴിച്ചത്. 2000 മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം.ഇപ്പോളിതാ വിവാഹ വാർഷിക ദിനത്തിൽ രസകരമായ കുറിപ്പ് പങ്കുവെക്കുകയാണ് ഖുശ്ബു. കഴിഞ്ഞ ദിവസമാണ് ഇരുപതു വര്‍ഷം നീണ്ട ദാന്പത്യത്തെപ്പറ്റി ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്.
20 വര്‍ഷങ്ങളായി ഒന്നും മാറിയില്ല. ഇന്നും ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെ ശക്തികേന്ദ്രത്തിന് വിവാഹ വാര്‍ഷികാശംസകള്‍- ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.സുന്ദര്‍ സി-ഖുശ്ബു ദന്പതികള്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്. അവന്തികയും അനന്തിതയും.
about khushbu
