News
നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു…രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകി!
നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു…രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകി!
കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകി. പിന്നാലെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ ഒഴിവാക്കി.
ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, യാഥാര്‍ഥ്യ ബോധമില്ലാത്ത, പാര്‍ട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികള്‍ തന്നെപ്പോലെ ആത്മാര്‍ഥമായി നില്‍ക്കുന്നവരെ ഒതുക്കാനാണു ശ്രമിക്കുന്നതെന്നു സോണിയാ ഗാന്ധിക്കുള്ള രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കുന്നു.
ഡൽഹിയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് കോൺഗ്രസിൽ തുടരുമോയെന്ന ചോദ്യത്തോട് ഖുശ്ബു പ്രതികരിച്ചിരുന്നില്ല. ഭർത്താവ് സുന്ദർ സിയും ഇവർക്കൊപ്പമുണ്ട്. ഖുശ്ബു ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മാസങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നു കഴിഞ്ഞയാഴ്ച താരം വ്യക്തമാക്കിയിരുന്നു. ഹത്രസ് കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട് തമിഴ്നാട് കോൺഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു.
2010ൽ ഡിഎംകെയിലൂടെയാണു ഖുശ്ബു രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2014-ൽ കോൺഗ്രസിൽ ചേർന്നു. ഇതിനു പിന്നാലെ, ദേശീയ വക്താവായി നിയമിക്കപ്പെട്ടെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി രസത്തിലല്ലായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പിൽ സീറ്റിനായി ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് വിനയായി. പിന്നീട് പാർട്ടി പരിപാടികളിൽ സജീവമല്ലായിരുന്നു. ചടങ്ങുകൾ അറിയിക്കാത്തതിനാലാണു പങ്കെടുക്കാതിരിക്കുന്നതെന്നായിരുന്നു വിശദീകരണം.
about khusbu