Connect with us

സംഭവിച്ചത് ഇതാണ്; വെളിപ്പെടുത്തലുമായി അനിൽ രാധ കൃഷ്ണൻ!

Malayalam

സംഭവിച്ചത് ഇതാണ്; വെളിപ്പെടുത്തലുമായി അനിൽ രാധ കൃഷ്ണൻ!

സംഭവിച്ചത് ഇതാണ്; വെളിപ്പെടുത്തലുമായി അനിൽ രാധ കൃഷ്ണൻ!

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വലിയ ചർച്ചയായ സംഭവമായിരുന്നു.മലയാളി പ്രേക്ഷകർ തുടങ്ങി സിനിമ ലോകം വരെ ഈ വിഷയവുമായി മുന്നോട്ടു വന്നിട്ടുണ്ടായിരുന്നു.നടൻ ബീനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ടതിനെ തുടർന്ന് അനിൽ രാധാകൃഷ്ണനെതിരെ ഒരുപാട് വിമർശനം ഉന്നയിച്ചു രംഗത്ത് എത്തുകയുണ്ടായിരുന്നു.സോഷ്യൽ മീഡിയയിലടക്കം താരത്തെയും കുടുബത്തെയും അടക്കം അപമാനിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ താരം സഭാവിച്ചതിനു പിന്നിലെ സത്യാവസ്ഥ പറയുകയിനിപ്പോൾ,താരത്തോട് ബന്ധപ്പെട്ട കുടുമ്പത്തെ പോലും വെറുതെ വിട്ടിരുന്നില്ല,അമ്മയെ അടക്കം തെറിവിളിയായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്.ഒരു നടനും ഇതിൽ ഉൾപെടെണ്ടാതായി വരുകയായിരുന്നു.

അന്ന് പാലക്കാട് മെഡിക്കൽ കോളജിൽ നടന്ന സംഭവത്തെ കുറിച്ച് അതിന്റെ സത്യവതയെ കുറിച്ച് തന്റെ സുഹൃത്തുക്കൾ പോലും അറിയാൻ ശ്രെമിച്ചില്ലെന്നു അനിൽ പറയുന്നു.‘ഞാൻ മതത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. മൂന്നാം കിട നടൻ ആണെന്നും പറഞ്ഞിട്ടില്ല. ഇതൊക്കെ ആരൊക്കെയോ ചേർന്ന് പറഞ്ഞുണ്ടാക്കി. ആരും എന്നോടു ഇതെക്കുറിച്ച് ചോദിച്ച് വ്യക്തത വരുത്തിയില്ല. സിനിമയിലെ സുഹൃത്തുക്കൾ പോലും പ്രസ്താവന ഇറക്കും മുൻപ് വിളിച്ചു ചോദിച്ചില്ല. ഇതിൽ വിഷമം ഇല്ല എന്നു പറയുന്നത് നുണയാകും.’ മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അനിൽ പറഞ്ഞു.

ഞാനൊരിക്കലും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് കാശു വാങ്ങാറില്ല. കൊമേർഷ്യൽ പരിപാടികൾ ആണെങ്കിൽ പോലും അതു ചെയ്യാറില്ല. ഒന്നുമില്ലെങ്കിൽ ഞാൻ മാത്രം വന്നിട്ടു ചെയ്യാം, അല്ലെങ്കിൽ മറ്റുള്ളവർ വന്നു ചെയ്തു പോയ്ക്കോട്ടെ എന്നതായിരുന്നു എന്റെ നിലപാട്. എനിക്ക് സഭാകമ്പം ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. വിദ്യാർഥികൾ എന്നെ ക്ഷണിക്കുമ്പോൾ മറ്റാരെങ്കിലും ഉള്ളതായി പറഞ്ഞില്ല. അടുത്ത ദിവസമാണ് എന്നെ വിളിച്ച് ബിനീഷ് ബാസ്റ്റിനും വരുന്നുണ്ട് എന്ന് പറഞ്ഞത്. അദ്ദേഹത്തെ അറിയുമോ എന്നും ചോദിച്ചു. ഞാൻ പറഞ്ഞു, എനിക്കറിയാം. ആള് എന്റെ സിനിമയിൽ അഭിനയിച്ചിട്ടുള്ളതാണ് എന്ന്. അപ്പോൾ ബിനീഷ് ബാസ്റ്റിൻ മാത്രം മതിയല്ലോ ഞാൻ വരേണ്ടതില്ലല്ലോ എന്നും പറയുകയുണ്ടായി. ബിനീഷ് അല്ല വേറെ ആരുണ്ടെങ്കിലും അവർ ചെയ്തു കൊള്ളട്ടെ എന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞതാണ്. പക്ഷേ അവർ കുറച്ചു സമയം കഴിഞ്ഞു വീണ്ടും വിളിച്ചിട്ടു പറഞ്ഞു, ബിനീഷിന്റെ പരിപാടി മാറ്റി വച്ചു എന്ന്.

ഞാൻ വേദിയിൽ കയറി സംസാരിക്കുന്നതിന്റെ ഇടയിലാണ് ബിനീഷ് കേറി വരുന്നത്. ആ വിഡിയോയിൽ കാണാം, ഞാൻ ബിനീഷിനു വേണ്ടി കയ്യടിക്കാൻ പറയുന്നത്. ബിനീഷിനോടു ഇരിക്കാൻ പറയുന്നുണ്ട്. ഇതൊന്നും ബിനീഷ് കേട്ടില്ല. മാഗസിൻ ഞാൻ പ്രകാശനം ചെയ്തിട്ടു പോകാമെന്നു കരുതിയപ്പോൾ അതും അവർ ചെയ്തില്ല. അവരെല്ലാവരും നോക്കി നിന്നു. ഞാൻ പിന്നെ ഈ അപവാദം കേട്ടു നിൽക്കുകയാണോ വേണ്ടത്, അതോ മാന്യമായി ഇറങ്ങിപ്പോരുകയാണോ വേണ്ടത് ? ഞാൻ അത്രയേ ചെയ്തുള്ളൂ! പിന്നെ, ഇയാൾ മതം… മതം എന്നൊരു കാര്യം പറഞ്ഞപ്പോൾ പിന്നെ അത് വേറൊരു കാര്യമായി മാറി. ‍ടൈലുപണിക്കാരനാണ് ബിനീഷ് എന്നു പറയുന്നു. എല്ലാവരും കഷ്ടപ്പെട്ടു ബുദ്ധിമുട്ടിയൊക്കെയാണ് ഇവിടെ എത്തുന്നത്. ടൈൽ ജോലിക്കാരൻ എന്നു പറയുന്നത് യാതൊരു വിധ അപമാനബോധം തോന്നേണ്ട സംഗതിയല്ല. നമ്മൾ ഏത് ജോലിയാണോ ചെയ്യുന്നത് അതിനെ ബഹുമാനിക്കുക.

അച്ഛൻ, അമ്മ, ഭാര്യ ഇവരെല്ലാവരും കൂടെ നിന്നു. ഇതൊരു ടെൻഷൻ ആയി അവർ എടുത്തില്ല. പറയുമ്പോൾ, അവരെയാണ് അസഭ്യം വിളിക്കുന്നത്. എന്റെ അമ്മയെ ആണ് കൂടുതൽ അപമാനിച്ചത്. എന്റെ ബന്ധുക്കളെ തപ്പിപ്പിടിച്ച് അവരെ വരെ അപമാനിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കളെ അസഭ്യം പറഞ്ഞു. അവരൊക്കെ എന്തു പിഴച്ചു? പക്ഷെ, എന്റെ വീട്ടുകാർക്ക് എന്നെ അറിയാം. ഞാനൊരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് അറിയാം. അതുകൊണ്ട് അവർ എന്നെ പിന്തുണച്ച്, ടെൻഷൻ അടിക്കാതെ നിന്നു. ഈ വിളിക്കുന്ന ആൾക്കാർ ആലോചിച്ചിരുന്നോ, അവരെപ്പോലെ അച്ഛനും അമ്മയും ഭാര്യയും ഉള്ള ആളാണ് ഞാനുമെന്ന്! വിഷമം ഇല്ല എന്നു പറയുന്നത് നുണ ആകും. വിഷമമുണ്ട്. പക്ഷെ, എന്താ ചെയ്യുക? ഇങ്ങനെ വന്നു പോയി.

ഇത്രയും കാര്യങ്ങൾ നടന്നിട്ടും കോളജ് അധികൃതർ ആരും എന്നെ വിളിച്ച് ക്ഷമാപണം നടത്തിയിട്ടില്ല. അവർക്കു വേണ്ടിയാണ് ഞാൻ അവിടെ പോയത്. അതും അവസാന നിമിഷം വിളിച്ചിട്ട്. ഞാൻ ആകെക്കൂടി പറഞ്ഞിട്ടുള്ള കാര്യം– “വേറെ ആരെയെങ്കിലും വിളിക്കുന്നതാകും നല്ലത്. കാരണം ഇത്തരം പരിപാടികളിൽ പോകാൻ എനിക്ക് സ്റ്റേജ് ഫിയർ ഉണ്ട്. നെർവസ് ആണ്. ഭയങ്കര ടെൻഷൻ ആകും. വേറെ ഏതെങ്കിലും ആർടിസ്റ്റ് ഉണ്ടെങ്കിൽ ബുദ്ധിമുട്ടാണ്”– എന്നാണ്. പക്ഷെ, ഇതുവരെ അവിടെ നിന്ന് ആരും വിളിച്ചില്ല.

വിഷമം എന്താണെന്നു വച്ചാൽ എന്റെ സിനിമാസുഹൃത്തുക്കളിൽ പലരും ഒരുവശം മാത്രം കേട്ട് മനസ്സിലാക്കി എന്നോട് ഒരു വാക്കു പോലും ചോദിക്കാതെ പല പ്രസ്താവനകളും ഇറക്കി. ഇതുപോലുള്ള സംഭവങ്ങൾ ആർക്കും വരാം. ഒരു വശം മാത്രമല്ല, മറുവശം കൂടി അന്വേഷിക്കാനുള്ള സാവകാശം കാണിക്കണം. ആരും ഒരു ദിവസം അങ്ങനെ പൊട്ടിമുളച്ച് ഉണ്ടായതല്ല. ഇതു കൂടാതെ, എന്റെ മകനാണെന്നു കാരുതി ഒരു പാവം പയ്യന്റെ നേർക്കും തെറിവിളിയുണ്ടായി. അയാൾ എന്തു പിഴച്ചു? എല്ലാ ജാതിയിലും മതത്തിലും പെട്ടവരുമായി ഞാൻ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. എന്റെ അസിസ്റ്റന്റ്സ് ആയി പല ജാതിയിലും മതത്തിലും പെട്ടവരുണ്ട്. അവരെല്ലാം എന്റെ വീട്ടിലാണ് താമസിക്കാറുള്ളത്. എന്റെ കൂടെത്തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു കഴിഞ്ഞു. കോട്ടം തട്ടേണ്ടതൊക്കെ തട്ടിക്കഴിഞ്ഞു.

ഇതൊന്നും ഒരു പണിയായി ഞാൻ കരുതിയിട്ടേ ഇല്ല. ഇവർ ഇതൊക്കെ പറഞ്ഞതുകൊണ്ട് ഞാൻ എന്റെ ക്രാഫ്റ്റ് മറന്നുപോകുമോ? ഇല്ല. എനിക്കെന്റെ കുടുംബം ഇല്ലാതാകുമോ? ഇല്ല. ചില ആളുകൾ ഇതു കണ്ടപ്പോൾ അവരുടെ പേരിലുള്ള ‘മേനോൻ’ എടുത്തു കളഞ്ഞേക്കുന്നത്രേ! നാണമാകുന്നില്ലേ, എന്നാണ് അവരോടു എനിക്ക് ചോദിക്കാനുള്ളത്. എന്തു ഉപദ്രവമാണ് അതു ചെയ്യുന്നത്? എന്തിനാണ് ഇത്തരം നാടകങ്ങൾ? പേരിന്റെ വാൽ മുറിച്ചു കളഞ്ഞിട്ട് എന്താണ് നേട്ടം? അതു കളഞ്ഞതുകൊണ്ട് അവർ അവരല്ലാതെ ആകുന്നുണ്ടോ? എന്റെ പേരിന്റെ ഒരു എക്സ്റ്റെൻഷൻ (extension) മാത്രമാണ് മേനോൻ എന്നത്. ഞാൻ അനിൽ രാധാകൃഷ്ണൻ മേനോൻ എന്നു ഇട്ടിട്ടുള്ളതിന് കാരണമുണ്ട്. ഞാൻ ജനിച്ചത് ഒക്ടോബർ 22നാണ്. എന്റെ പേരിലെ അക്ഷരങ്ങൾ എണ്ണിനോക്കിയാലും 22 അക്ഷരങ്ങളുണ്ട്. അതുകൊണ്ടു മാത്രമാണ് ഞാൻ മേനോൻ എന്നു പേരിൽ വച്ചിരിക്കുന്നത്. അല്ലാതെ എന്റെ ജാതി അറിയിക്കാൻ വേണ്ടിയിട്ടല്ല. എന്റെ പേരിൽ ഇത്ര അക്ഷരങ്ങളുള്ളത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്.

about anil radha krishna menon

More in Malayalam

Trending

Recent

To Top