Connect with us

ലാലേ..നിങ്ങൾ അധികകാലം സിനിമയിൽ ഉണ്ടാകില്ലെന്ന് അവർക്കറിക്കറിയാം;മോഹൻലാലിനോട് ഇന്നസെൻറ് പറയാനുള്ള കാരണം!

Malayalam

ലാലേ..നിങ്ങൾ അധികകാലം സിനിമയിൽ ഉണ്ടാകില്ലെന്ന് അവർക്കറിക്കറിയാം;മോഹൻലാലിനോട് ഇന്നസെൻറ് പറയാനുള്ള കാരണം!

ലാലേ..നിങ്ങൾ അധികകാലം സിനിമയിൽ ഉണ്ടാകില്ലെന്ന് അവർക്കറിക്കറിയാം;മോഹൻലാലിനോട് ഇന്നസെൻറ് പറയാനുള്ള കാരണം!

മലയാളികളുടെ സ്വന്തം താരങ്ങളാണ് മോഹൻലാലുംഇന്നസെന്റും.താരങ്ങൾ കാലങ്ങൾ ഏറെ ആയി സിനിമ ലോകം ഭരിച്ചുകൊണ്ടിരിക്കുന്നവരാണ്.മലയാള സിനിമയിലെ എന്നത്തേയും താരജോഡികൾ കൊടെയാണിവർ.ഇവർ ഒരുമിച്ചെത്തുന്ന സിനിമകളെല്ലാം തന്നെ ചിന്തിപ്പിച്ചും,കരയിപ്പിച്ചും,പൊട്ടിചിരിപ്പിക്കുകയും ചെയിതിട്ടുണ്ട് മലയാള സിനിമയിലെ എന്നത്തേയും പ്രിയ ജോഡികൾ കൂടെയാണിവർ.ഇന്നും മലയാളികളുടെ കൈയ്യിൽ ആ പഴയ സീനുകൾ ഉണ്ടാകും.സോഷ്യൽ മീഡിയയിൽ ഇന്നും അതിനു ലഭിക്കുന്ന സ്വീകരണം ചെറുതൊന്നുമല്ല.അന്നത്തെ ആ കോമ്പോ ഇന്നും മലയാളികൾ ഏറ്റെടുക്കാറുണ്ട്. സിനിമകോളങ്ങളിലും ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത മിഥുനത്തിന്റെ ലൊക്കേഷനിൽ നടന്ന ഒരു രസകരമായ സംഭവ കഥയാണ് പുറത്തു വരുന്നത്. ഷൂട്ടിങ് ഇടവേളയിൽ നടന്ന സംഭവമാണ്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മോഹൻലാലും താനും ഇരുന്ന് സംസാരിക്കുകയായിരുന്നു. ഷൂട്ടിങ് കാണാൻ വന്നവരെല്ലാം മോഹൻലാലിനെയാണ് നോക്കുന്നത്. ആരാധകരുടെ ആവശ്യപ്രകാരം എല്ലാഭാഗത്തു നിന്നും കാണുന്നതിന് വേണ്ടി താൻ തല കുനിച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ തനിയ്ക്ക് മടുത്തു തുടങ്ങി. താൻ തല ഉയർത്തി. അപ്പോൾ ആളുകൾ ബഹളം വയ്ക്കാൻ തുടങ്ങുകയും ചെയ്തു.

താൻ തല ഉയർത്തുമ്പോൾ ആളുകൾ ബഹളമുണ്ടാക്കാൻ തുടങ്ങി. അവർക്ക് ലാലിനെ കാണാൻ കഴിയുന്നില്ലത്രേ.കുറേനേരം വീണ്ടും ഞാന്‍ തലതാഴ്ത്തി. പിന്നെയും കഴുത്തിനു വേദന തോന്നി. ആര്‍ക്കായാലും പ്രശ്‌നംതോന്നും. ഒരാളെ മറ്റു കുറേപ്പേര്‍ക്ക് കാണാനായി നമ്മളിങ്ങനെ തലകുനിച്ചിരിക്കുകയല്ലേ. കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ വീണ്ടും തല ഉയർത്തി. അപ്പോൾ ആളുകൾ വീണ്ടും ശബ്ദമുയർത്താൻ തുടങ്ങി.അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ദേഷ്യത്തോടെയുള്ള ശബ്ദം, അയാളോട് കുറേനേരമായില്ലേ തല താഴ്ത്താന്‍ പറയുന്നു. അതുകേട്ടതും നമ്മളു പിന്നെയും തലതാഴ്ത്തി.

കുറച്ചു നേരം കഴിഞ്ഞ് മോഹൻലാൽ ആരാധക ലാലിനോടൊപ്പം ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ലാൽ അവർക്കൊപ്പം പോസ് ചെയ്തു. പിന്നേയും സീറ്റിൽ വന്നിരിക്കും.. അടുത്ത സമയം അടുത്ത കുറച്ചു പേർ എത്തും. ലാൽ വീണ്ടും അങ്ങോട്ട് പോകും. അങ്ങോട് പോകും ഇങ്ങട് വരും ഈ അവസ്ഥയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ലാലിന്റെ ഭാഗത്ത് നിന്ന് ഒരു കൗണ്ടർ വന്നു.

എടോ ഇന്നസെന്റേ, ഒരു കാര്യം മനസ്സിലാക്കിക്കോ.ഇവര്‍ക്കെല്ലാം എന്നെയാണ് താത്പര്യം. കണ്ടില്ലേ ഫോട്ടോ എടുക്കാനുള്ള തിരക്ക്. എനിക്കു നല്ല ഡിമാന്‍ഡാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? വിജയിച്ചു നില്ക്കുന്ന ഭാവമായിരുന്നു അപ്പോൾ ലാലിന്.

ഇതു കേട്ട് , ഞാൻ ലാലിനോട് പറഞ്ഞു, എന്റെ ലാലേ, ഇത് താൽപര്യമില്ല. നിങ്ങള്‍ അധികകാലം ഇനി സിനിമയില്‍ ഉണ്ടാകില്ലെന്ന് അവര്‍ക്കറിയാം. അത് മനസ്സിലാക്കിയ പ്രേക്ഷകരും മറ്റും അയാളു പോണേനുമുന്‍പ് ഒരു പടം എടുത്തേക്കാം എന്നുപറഞ്ഞു വരുന്നതാണ്.സിനിമയുള്ളിടത്തോളം കാലം, അല്ലെങ്കില്‍ ഇന്നസെന്റിന്റെ അന്ത്യംവരെ ഇയാള്‍ ഈ രംഗത്തുണ്ടാകുമെന്ന് അവര്‍ക്കറിയാം.അപ്പോള്‍ ഇന്നസെന്റിന്റെ മുഖം പിന്നെയും കാണാമല്ലോ, അദ്ദേഹവുമൊത്തുള്ള ഫോട്ടോ പിന്നെയും എടുക്കാമല്ലോ എന്നവര്‍ കരുതുന്നു എന്നേയുള്ളൂ. ആ കോമഡി ഫലിതം ആസ്വദിച്ച് മോഹൽലാൽ ചിരിച്ചു കൊണ്ട് കൈ തന്നു.

about mohanlal and innocent

More in Malayalam

Trending

Recent

To Top