Tamil
സംഗതി കഷ്ടപ്പാടാണെങ്കിലും താന്‍ ഇത് ഇഷ്ടപ്പെടുന്നു;അമല പോൾ!
സംഗതി കഷ്ടപ്പാടാണെങ്കിലും താന്‍ ഇത് ഇഷ്ടപ്പെടുന്നു;അമല പോൾ!
രത്നകുമാർ സംവിധാനം ചെയ്ത അമല പോൾ ചിത്രം ആടൈ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമല വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.എന്നാൽ വിവാദങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും ധൈര്യം സംഭരിച്ച് അഭിനയിച്ചു കാണിച്ചു അമല പോൾ.
സിനിമയുടെ ഒരു പകുതി, നഗ്‌നയായി ക്യാമറക്കു മുന്നിലെത്തി അമല പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു.എന്നാല്‍ ഇപ്പോള്‍ താന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ‘ശിക്ഷ’യെപ്പറ്റിയുള്ള കുറിപ്പുമായാണ് അമല എത്തുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ ആസ്വദിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്ന് പലരും ചിന്തിച്ചേക്കാം. ആ ശിക്ഷ ഇതാണ്. അഭിനയത്തിലെന്ന പോലെ തന്റെ ആരോഗ്യ കാര്യത്തിലും അമല ശ്രദ്ധാലു ആണെന്ന് മാത്രമേ അത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ജിമ്മില്‍ കനത്ത ഭാരം ഉയര്‍ത്തി എക്‌സര്‍സൈസ് ചെയ്യുന്ന വിഡിയോക്കൊപ്പം അമല പോസ്റ്റ് ചെയ്യുന്ന ക്യാപ്ഷന്‍ ആണിത്. സംഗതി കഷ്ടപ്പാടാണെങ്കിലും താന്‍ ഇത് ഇഷ്ടപ്പെടുന്നു എന്നാണ് അമല പറയുന്നത്.
നഗ്നതപ്രദർശനത്തിന്റെ പേരിലാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമൊക്കെ വിവാദത്തിൽ നിറഞ്ഞത്. ഈ രംഗത്തിലും നഗ്നയായാണ് അമല പോൾ പ്രത്യക്ഷപ്പെടുന്നത്. അപ്രതീക്ഷിതമായ റീലിസ് പ്രതിസന്ധിക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
about amala paul
