Tamil
ചുള്ളനായി തലൈവൻ..ഇത് വേറെ ലെവൽ;ദർബാറിന്റെ ട്രെയ്‌ലർ!
ചുള്ളനായി തലൈവൻ..ഇത് വേറെ ലെവൽ;ദർബാറിന്റെ ട്രെയ്‌ലർ!
25 വര്‍ഷത്തിനു ശേഷം രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം.തമിഴകം ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം.ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. വർഷങ്ങൾക്കിപ്പുറം രജനികാന്തിനെ പോലീസ് വേഷത്തിൽ കാണാൻ പറ്റിയ സന്തോഷത്തിലാണ് ആരാധകർ. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്. സിനിമയുടെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.സിനിമയില്‍ നയന്‍താരയാണ് നായിക.എ.ആര്‍. മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്.ഇത് നാലാം തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. 2020 ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.
‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ‘ദര്‍ബാറും’ നിര്‍മിക്കുന്നത് സംഗീതം അനിരുദ്ധ് രവിചന്ദര്‍. ഛായാഗ്രഹണം സന്തോഷ് ശിവന്‍. നിര്‍മാണം ലൈക പ്രൊഡക്ഷന്‍സ്. രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. സുനില്‍ ഷെട്ടി വില്ലന്‍ കഥാപാത്രത്തിലെത്തുന്നു.
about rajanikanth movie darbar