ഈ വർഷത്തെ ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ പ്രവചിക്കാൻ പോള്‍ നീരാളിയുടെ പിൻഗാമിയായി ഒരു പൂച്ച!! അറിയാം ഈ പൂച്ചയുടെ പ്രത്യേകതകൾ!!
By
ഈ വർഷത്തെ ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ പ്രവചിക്കാൻ പോള്‍ നീരാളിയുടെ പിൻഗാമിയായി ഒരു പൂച്ച!! അറിയാം ഈ പൂച്ചയുടെ പ്രത്യേകതകൾ!!
അക്കില്ലസ് എന്ന ചെവി കേള്‍ക്കാത്ത പൂച്ചയാണ് ഇനി ലോകകപ്പ് മത്സരങ്ങള്‍ പ്രവചിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്.
2010 ലെ ലോകകപ്പിൽ ഫലം പ്രവചിച്ച് പ്രശസ്തനായ ജർമനിയുടെ പോൾ നീരാളിക്ക് ഇതാ ഒരു പിൻഗാമി.
ഭക്ഷണം ഉള്ള രണ്ട് പെട്ടികളില്‍ ഒന്ന് തിരഞ്ഞെടുക്കുകയാണ് പോള്‍ നീരാളിയുടെ രീതിയെങ്കില്‍ ടീം പതാകകൾ നിരത്തിയ ശേഷം പന്തുകൾ നിറച്ച പാത്രങ്ങളിൽ ഒന്നു തെരഞ്ഞെടുക്കുകയാണ് അക്കില്ലസിന്റെ രീതി.
സെന്റ് പീറ്റേഴ്സിബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിലാണ് അക്കില്ലസിന്റെ താമസം. ‘ഭൂരിഭാഗം നീലക്കണ്ണുളള വെളുത്ത പൂച്ചകളേയും പോലെ അക്കില്ലസും ബധിരനാണ്.
സഹജാവബോധം ഏറെയുള്ള പൂച്ചയാണിവന്. അവന് ഹൃദയം കൊണ്ടാണ് കാഴ്ച്ചകള്‍ കാണുന്നത്’, പരിശീലക അന്ന കോൻഡ്രിയാറ്റേവ പറയുന്നു.
ചെവി കേള്‍ക്കാത്തത് കൊണ്ട് തന്നെ ആരാധകര്‍ ഏത് ടീമിന് വേണ്ടി ആര്ത്തുവിളിക്കുന്നെന്ന് നോക്കാതെ സത്യസന്ധമായി അക്കില്ലസ് പ്രവചിക്കുമെന്നും പരിശീലക പറയുന്നു.
ലോകകപ്പ് പ്രമാണിച്ച് മ്യൂസിയത്തിൽ നിന്നും അടുത്തുള്ള “ക്യാറ്റ് റിപ്പബ്ലിക്’ കഫേയിലേക്ക് അക്കില്ലസിന്റെ വാസവും ഇപ്പോൾ അധികൃതർ മാറ്റി.
കഴിഞ്ഞ വർഷത്തെ കോണ്‍ഫെഡറേഷൻ കപ്പിൽ ശരിയായ വിജയിയെ പ്രവചിച്ച അക്കില്ലസ് ഒരു പൂച്ചയായി മാത്രം കാണേണ്ടന്നാണ് റഷ്യക്കാരുടെ പക്ഷം.
നീലകണ്ണുകളിലെ തീക്ഷ്ണതയും ചെവി കൂർപ്പിച്ചുള്ള ആലോചനയും ഒരിക്കലും തെറ്റില്ലെന്നു റഷ്യൻ ആരാധകർ അവകാശപ്പെടുന്നു. പോള്‍ നീരാളിക്ക് ശേഷം അവരോധിക്കപ്പെടുന്ന ആദ്യ പ്രവചന മൃഗമല്ല അക്കില്ലസ്.
