Malayalam
ചേച്ചിയില്‍ നിന്നും അവരുടെ വില്‍ പവറാണ് എടുക്കാന്‍ ആഗ്രഹം, ബാല ചേട്ടനില്‍ നിന്നും ഒന്നും എടുക്കാന്‍ താല്‍പര്യമില്ല; തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്
ചേച്ചിയില്‍ നിന്നും അവരുടെ വില്‍ പവറാണ് എടുക്കാന്‍ ആഗ്രഹം, ബാല ചേട്ടനില്‍ നിന്നും ഒന്നും എടുക്കാന്‍ താല്‍പര്യമില്ല; തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്
മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരിയായി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയുടേയും അഭിരാമിയുടേയും വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ധാരാളം ആരാധകരുണ്ട് ഈ സഹോദരിമാര്‍ക്ക്.
ഇരുവരും ഇടയ്ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും പങ്കെടുത്തിരുന്നു. ഇരുവരെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നതും മനസിലാക്കുന്നതും അതിന് ശേഷമാണ്. ഇരുവരും ഒറ്റ മത്സരാര്‍ത്ഥിയായാണ് എത്തിയത്. മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയ ശേഷം യൂട്യൂബ് ചാനലും സംഗീത പരിപാടികളും ഒക്കെയായി തിരക്കിലായിരുന്നു ഈ സഹോദരിമാര്‍.
മ്യൂസിക് വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. ജീവിതത്തിലെ പല സംഭവങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള താരം കൂടിയാണ് അമൃത സുരേഷ്. നടന്‍ ബാലയുമായിട്ടുള്ള വിവാഹവും വിവാഹമോചനവുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് മകളുമായിട്ട് ജീവിക്കുകയായിരുന്നു താരം. ഒടുവില്‍ കഴിഞ്ഞ വര്‍ഷം സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിരാമി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഈ അടുത്ത് ബിഗ് ബോസില്‍ തനിക്കൊപ്പമുണ്ടായിരുന്ന ദയ അശ്വതിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഭിരാമിയെത്തിയിരുന്നു. ദയയെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ അഭിരാമി സംസാരിക്കുന്നുണ്ട്.
‘ദയ ചേച്ചി ബിഗ് ബോസില്‍ ഉള്ളില്‍ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും, നമുക്കൊരാളെ ഇഷ്ടമല്ലെങ്കില്‍ പിന്നെ അയാള്‍ എന്ത് ചെയ്താലും കുറ്റം മാത്രം പറയുന്ന ഒരാളായിട്ടാണ് തോന്നിയിട്ടുള്ളത്’ എന്നാണ് അഭിരാമി പറയുന്നത്. പിന്നാലെ താരം സൈബര്‍ ബുള്ളിയിംഗിനെതിരെ തുറന്നു സംസാരിക്കുകയാണ്. പൊതുവെ സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. നമ്മള്‍ ഒരു വിഷയത്തില്‍ എക്‌സ്‌പേര്‍ട്ട് ആണെങ്കില്‍ മാത്രമേ ആ വിഷയത്തെക്കുറിച്ച് സംസാരിക്കാവൂ.
ഒരു പരിപാടിയില്‍ വിധി കര്‍ത്താക്കളായി വിളിക്കുന്നത് ആ വിഷയവുമായി ബന്ധമുള്ളവരെ ആയിരിക്കില്ലേ? ഇതൊന്നും അല്ലാത്ത ആളുകള്‍ എന്നും ഉണ്ടാകും. അതില്‍ കൊള്ളുന്നതിനോട് മാത്രം പ്രതികരിക്കുക എന്നതാണ് എന്റെ രീതി. ഒരു പരിധി കഴിഞ്ഞാല്‍ ഒന്ന് പ്രതികരിച്ചാല്‍ പിന്നെ കുറേകാലത്തേക്ക് ഉണ്ടാകില്ല” എന്നാണ് അഭിരാമി പറയുന്നത്.
അഭിനയത്തോടുണ്ടായിരുന്ന താല്‍പര്യത്തെക്കുറിച്ചും പിന്നീട് അഭിനയം ഉപേക്ഷിച്ചതിനെക്കുറിച്ചും അഭിരാമി സംസാരിക്കുന്നുണ്ട്. ”മൂന്ന് നാല് വയസ് മുതല്‍ അഭിനയത്തിനോട് ഭയങ്കര താല്‍പ്പര്യമായിരുന്നു. പിന്നീട് ആക്ടിംഗ് ഡിപ്ലോമയൊക്കെ ചെയ്തിട്ടുണ്ട്. അഭിനയം ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ കുറച്ച് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഞാനും ഇന്‍ഡസ്ട്രിയുമായി ഒത്തു പോയില്ല. ഞാന്‍ കുറേ കാര്യങ്ങളില്‍ കംഫര്‍ട്ടബിളായിരുന്നില്ല. പിന്നെ അങ്ങനെയുള്ള കഥാപാത്രങ്ങളും എന്നെ തേടി വന്നിട്ടില്ല. നല്ല വേഷങ്ങള്‍ വന്നാല്‍ ഇന്ന് ചെയ്യും” എന്നാണ് അഭിരാമി പറയുന്നത്.
അഭിനയിക്കുന്ന സമയത്ത് താടിയുടെ പ്രശ്‌നം വിഷയമായിരുന്നു. ഈഗോയേക്കാളും അല്‍പ്പം ആത്മാഭിമാനമുള്ളയാളാണ് ഞാന്‍. കഷ്ടപ്പെട്ട് അഭിനയിക്കുമ്പോള്‍ അതും ഇതും പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. അതുകൊണ്ടാണ് നിര്‍ത്തിയത്. സാഹചര്യങ്ങള്‍ കൊണ്ട് നിര്‍ത്തിയതാണെന്നും താരം പറയുന്നു. പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുന്ന അഭിരാമി താന്‍ ഇപ്പോള്‍ പ്രണയത്തിലാണോ അല്ലയോ എന്ന് പറയാന്‍ ഒരുക്കമായില്ല.
ചേച്ചിയില്‍ നിന്നും അവരുടെ വില്‍ പവറാണ് എടുക്കാന്‍ ആഗ്രഹം. ഷി നെവര്‍ ഗിവ്‌സ് അപ്പ്. ഒരിക്കലും തളരില്ല. വിട്ടു തരില്ല എന്ന സമീപനമാണ്. ഞാന്‍ ഒരു പോയന്റ് കഴിയുമ്പോള്‍ ഗിവ് അപ്പ് ചെയ്യുമെന്നും അഭിരാമി പറയുന്നുണ്ട്. പക്ഷെ ചേച്ചി അങ്ങനെയല്ലെന്നും താരം പറയുന്നു. അടുത്തതായി അവതാരക ചോദിച്ചത് ബാലയെക്കുറിച്ചായിരുന്നു. എന്നാല്‍ ബാല ചേട്ടനില്‍ നിന്നും ഒന്നും എടുക്കാന്‍ താല്‍പര്യമില്ലെന്നാണ് അഭിരാമി പറഞ്ഞത്. ബാലച്ചേട്ടന്റെ ഒന്നും എനിക്ക് വേണ്ടെന്നും താരം വ്യക്തമാക്കി.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പാപ്പുവിന്റെ പിറന്നാള്‍. ഇതിനിടയില്‍ ബാല പങ്കുവെച്ച വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ചില ഓര്‍മകള്‍ നമ്മള്‍ ലോകത്ത് എവിടെയാണെങ്കിലും മറക്കാന്‍ പറ്റില്ല. അത്തരത്തില്‍ എന്റെ മകളെ കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് മറക്കാനാവില്ല. ഹാപ്പി ബെര്‍ത്ത് ഡെ പാപ്പു… എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകള്‍ക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛനുണ്ട്. ഡാഡിയുണ്ട്… ഹാപ്പി ബര്‍ത്ത് ഡെ പാപ്പു’, എന്നാണ് ബാല മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പങ്കുവെച്ച വീഡിയോയില്‍ ബാല പറഞ്ഞത്. നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പ്രത്യേക ദിനം നിങ്ങള്‍ എല്ലാവരും മറന്നെങ്കില്‍ കുഴപ്പമില്ല’, എന്ന് കുറിച്ചാണ് വീഡിയോ ബാല പോസ്റ്റ് ചെയ്തത്.
