Connect with us

‘ദിലീപിനെ കണ്ടപ്പോഴേ ബേജറായി, ആക്ഷന്‍ എന്ന് പറയുമ്പോള്‍ നെല്‍സണ്‍ ഫ്യൂസ് ആകും; ഒരു കണക്കിന് നെല്‍സനെകൊണ്ട് അഭിനയിപ്പിച്ചു, ആ സിനിമ പേടി സ്വപ്നമായിരുന്നുവെന്ന് ലാല്‍ജോസ്

Malayalam

‘ദിലീപിനെ കണ്ടപ്പോഴേ ബേജറായി, ആക്ഷന്‍ എന്ന് പറയുമ്പോള്‍ നെല്‍സണ്‍ ഫ്യൂസ് ആകും; ഒരു കണക്കിന് നെല്‍സനെകൊണ്ട് അഭിനയിപ്പിച്ചു, ആ സിനിമ പേടി സ്വപ്നമായിരുന്നുവെന്ന് ലാല്‍ജോസ്

‘ദിലീപിനെ കണ്ടപ്പോഴേ ബേജറായി, ആക്ഷന്‍ എന്ന് പറയുമ്പോള്‍ നെല്‍സണ്‍ ഫ്യൂസ് ആകും; ഒരു കണക്കിന് നെല്‍സനെകൊണ്ട് അഭിനയിപ്പിച്ചു, ആ സിനിമ പേടി സ്വപ്നമായിരുന്നുവെന്ന് ലാല്‍ജോസ്

മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാല്‍ ജോസിന്റെ സംവിധായകനായുള്ള വളര്‍ച്ച ആദ്യം മുന്‍ കൂട്ടി കണ്ടവരില്‍ ഒരാള്‍ നടന്‍ മമ്മൂട്ടിയാണ്. ലാല്‍ ജോസ് ആദ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ തന്നെ നായകനാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടതും ഇക്കാരണത്താലാണ്. മമ്മൂട്ടിയുടെ ധാരണ ശരിയാണെന്ന് തെളിയിച്ച് കൊണ്ട് ലാല്‍ ജോസ് മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായി വളര്‍ന്നു.

മീശ മാധവന്‍, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. സംവിധായകന്റെ കരിയറില്‍ അടയാളപ്പെടുത്തപ്പെട്ട സിനിമയാണ് 2006 ല്‍ റിലീസ് ചെയ്ത ക്ലാസ്‌മേറ്റ്‌സ്. പൃഥിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. കാവ്യ മാധവന്‍, മീര നന്ദന്‍, ആന്‍ അഗസ്റ്റിന്‍, മുക്ത, അര്‍ച്ചന കവി തുടങ്ങിയ നിരവധി നടിമാരെ ലാല്‍ ജോസ് നായികമാരായി കൊണ്ട് വന്നു. ലാല്‍ ജോസിന്റെ ഭൂരിഭാഗം സിനിമകളിലും നായികമാര്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

2012 ല്‍ റിലീസ് ചെയ്ത ലാല്‍ ജോസ് ചിത്രമാണ് സ്പാനിഷ് മസാല. ദിലീപ്, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, സ്പാനിഷ് നടി ഡാനിയേല തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കഥാപശ്ചാത്തലത്തിന്റെ പുതുമ കൊണ്ട് റിലീസ് മുമ്പ് ജനശ്രദ്ധ നേടി. എന്നാല്‍ തിയേറ്ററില്‍ വിചാരിച്ച അത്രയും മുന്നേറാന്‍ ചിത്രത്തിനായില്ല. നെല്‍സണ്‍ ശൂരനാട്, ഗോപാലന്‍ എന്നീ നടന്‍മാര്‍ സ്പാനിഷ് മസാലയില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ഇവര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഒരു ടിവി പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ‘നെല്‍സണ്‍ ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. സ്പാനിഷ് കിച്ചണാണ് സീന്‍. ആക്ഷന്‍ എന്ന് പറയുമ്പോള്‍ നെല്‍സണ്‍ ടോട്ടലി ഫ്യൂസ് ആകും. ഡയലോഗ് പറയില്ല. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ പ്രശ്‌നമില്ല സര്‍, ഞാന്‍ പറഞ്ഞോളാമെന്ന് നെല്‍സണ്‍. മൂന്ന് നാല് ടേക്ക് പോയിട്ടും ശരിയാകാഞ്ഞതോടെ അവന് പെര്‍ഫോം ചെയ്യാന്‍ പറ്റുന്നില്ല എന്ന് എനിക്ക് മനസിലായി. ദിലീപും അവനുമായുള്ള കോംബിനേഷന്‍ സീനാണ്’.

‘ദിലീപിനെ കണ്ടപ്പോഴേ ബേജറായി. ഞാന്‍ ആക്ഷന്‍ എന്ന് പറയുമ്പോഴേക്കും ഗ്യാസ് പോകും. ഞാന്‍ മിണ്ടാതെ കുടയുടെ മറവില്‍ പോയി നിന്നു. ചാക്കോച്ചനെക്കൊണ്ട് ആക്ഷന്‍ പറയിക്കുമ്പോള്‍ അവന്‍ അഭിനയിക്കും. അങ്ങനെ ഒരു കണക്കിനാണ് നെല്‍സണെക്കാണ്ട് ആ സിനിമയില്‍ അഭിനയിപ്പിച്ചത്. നെല്‍സണ് ഭയങ്കര പേടിയായിരുന്നു, എന്നും ലാല്‍ ജോസ് പറയുന്നു.

മാത്രമല്ല, സ്പാനിഷ് മസാലയില്‍ മജീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഗോപാലനെക്കുറിച്ചും ലാല്‍ ജോസ് സംസാരിച്ചു. നാടകത്തില്‍ കണ്ട് ആരാധിച്ച നടനാണ് ഗോപാലന്‍. പക്ഷെ ഷോട്ട് എടുക്കുമ്പോള്‍ ദിലീപ് മുമ്പില്‍ വരുന്നതോടെ ഗോപാലന്‍ വിക്കാന്‍ തുടങ്ങും. ആക്ഷന്‍ എന്ന് പറഞ്ഞാല്‍ ഗോപാലന് ഡയലോഗ് വരില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരി വരുമെങ്കിലും അന്ന് നിന്ന് ഉരുകുകയാണ്. ഒരു കണക്കിന് ഗോപാലനെ ആശ്വസിപ്പിച്ച് ഷോട്ട് എടുത്തു.

ഗോപാലന്റെയും നെല്‍സന്റെയും ഷൂട്ടിംഗ് പോര്‍ഷന്‍സ് നേരത്തെ തീര്‍ന്നു. ഒരു ദിവസം റോഡ് സൈഡില്‍ കൂടെ നടക്കവെ ഒരു ബെഞ്ചില്‍ ലുങ്കിയുടുത്ത് ഒരാള്‍ കിടക്കുന്നത് കണ്ടു, നോക്കുമ്പോള്‍ ഗോപാലനാണ്. ഷൂട്ടിംഗ് തീര്‍ന്ന ആവേശത്തില്‍ വൈന്‍ കഴിച്ച് ഫിറ്റായി ഇരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ ഞാനിങ്ങനെ കുടിക്കാറില്ല, ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷത്തില്‍ കുടിച്ചതാണെന്ന് പറഞ്ഞെന്നും ലാല്‍ ജോസ് ഓര്‍ത്തു.

സ്‌പെയ്‌നില്‍ ഷൂട്ട് ചെയ്യാന്‍ നേരിട്ട പ്രതിസന്ധികള്‍ കാരണം സ്പാനിഷ് മസാലയുടെ ഷൂട്ടിംഗ് തനിക്ക് പേടി സ്വപ്നമായിരുന്നെന്നും ലാല്‍ ജോസ് വ്യക്തമാക്കി. ദിലീപ് നായകനായെത്തിയ സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബന്‍ വില്ലന്‍ വേഷമാണ് ചെയ്തത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സ്പാനിഷ് മസാലയിലെ ഗാനങ്ങള്‍ ശ്രദ്ധ നേടി. ഇന്നും മലയാളി പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ് ഇതിലെ ഗാനങ്ങള്‍.

അതേസമയം, മലയാള സിനിമയില്‍ ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു ലാല്‍ ജോസും ദിലീപും. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, ചാന്തുപൊട്ട് തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്തിട്ട് ഏറെക്കാലമായി. എങ്കിലും പഴയ സിനിമകള്‍ ഈ ഹിറ്റ് കോബോ പ്രേക്ഷക മനസില്‍ നിലനില്‍ക്കുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ലാല്‍ ജോസ്. കരിയറിന്റെ തുടക്കാലം മുതലുള്ള ഈ ആത്മബന്ധം ഇന്നും തുടരുന്നു. സഹോദരനെ പോലെയാണ് ലാല്‍ ജോസിനെ കാണുന്നതെന്ന് ദിലീപ് അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ദിലീപിന്റെ ഇടപെടല്‍ കൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് ചെയ്ത സിനിമകള്‍ ഹിറ്റായതെന്നും ലാല്‍ ജോസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top