Connect with us

എനിക്ക് വേണമെന്നുണ്ടെങ്കിൽ പുള്ളിയോട് ഒരു വാക്ക് പറഞ്ഞാൽ ഇതെല്ലാം ഈസിയായി നടക്കും’ ജോഷി സാറുമായുള്ള ബന്ധത്തെ കുറിച്ച് റോബിൻ

Uncategorized

എനിക്ക് വേണമെന്നുണ്ടെങ്കിൽ പുള്ളിയോട് ഒരു വാക്ക് പറഞ്ഞാൽ ഇതെല്ലാം ഈസിയായി നടക്കും’ ജോഷി സാറുമായുള്ള ബന്ധത്തെ കുറിച്ച് റോബിൻ

എനിക്ക് വേണമെന്നുണ്ടെങ്കിൽ പുള്ളിയോട് ഒരു വാക്ക് പറഞ്ഞാൽ ഇതെല്ലാം ഈസിയായി നടക്കും’ ജോഷി സാറുമായുള്ള ബന്ധത്തെ കുറിച്ച് റോബിൻ

മലയാളം ബി​ഗ് ബോസ് സീസൺ നാലിൽ ഒരുപാട് ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃ‍ഷ്ണൻ. ഷോയിൽ മറ്റൊരാൾക്കും ലഭിക്കാത്ത തരത്തിലുള്ള ഫാൻ ബേസ് ആണ് താരത്തിന് ലഭിച്ചത് എന്നാൽ സഹ മത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ റോബിന് പുറത്ത് പോകേണ്ട സാഹചര്യം വന്നു. ഒരുപക്ഷേ മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ഇതുവരെ ഇത്രയും വലിയൊരു ഫാൻ ബേസ് ലഭിച്ച മത്സരാർത്ഥി വേറെ ഉണ്ടാവാൻ സാധ്യതയില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമായ റോബിൻ.

നാലാം സീസണിൽ ഓരോ മത്സരാർത്ഥികളും ഓരോ സ്വഭാവക്കാരായിരുന്നു. വഴക്കിടാനും അഭിപ്രായം പറയാനും യാതൊരു മടിയുമുണ്ടായിരുന്നില്ല. എന്നാൽ അഞ്ചാം സീസണിൽ മത്സരാർത്ഥികൾ തമ്മിൽ അറിഞ്ഞോ അറിയാതെയോ ഒരു സൗഹൃദം ഉലെടുക്കുന്നുണ്ട്.

ഇത് പലപ്പോഴും ​ഗെയ്മിന്റെ രസം കളയുന്നെന്നാണ് ഉയരുന്ന അഭിപ്രായം. നാലാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി റോബിനാണ്. ബി​ഗ് ബോസ് എന്ന ഷോ ഏറ്റവും കൂടുതൽ തന്റെ പ്രശസ്തിക്ക് ഉപയോ​ഗിച്ചതും റോബിനാണ്. ലൈം ലൈറ്റിൽ അറിയപ്പെടുന്ന ആളാവണമെന്ന് തുറന്ന് പറയാൻ മടിയില്ലാത്ത റോബിൻ കഴിവുള്ളവർക്ക് മാത്രമേ പ്രശസ്തരാവാൻ പറ്റൂ എന്നുണ്ടോയെന്നാണ് കഴിഞ്ഞ ദിവസം ചോദിച്ചത്.

ഇത്ര മാത്രം പ്രശസ്തിക്ക് വേണ്ടി കൈകാലിട്ടടിക്കുന്ന ഒരാളെ കണ്ടിട്ടില്ലെന്നാണ് വിമർശകരുടെ കുറ്റപ്പെടുത്തൽ, സ്വന്തം അഭിമുഖങ്ങളുടെ കാഴ്ച്ചക്കാരുടെ എണ്ണം ചൂണ്ടിക്കാണിച്ച് സ്വയം പുകഴ്ത്തുന്നതൊക്കെ ബാലിശമാണെന്നും വിമർശകർക്ക് അഭിപ്രായമുണ്ട്. എന്നാൽ ഒരു കുറ്റപ്പെടുത്തലും റോബിനെ ബാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഭാര്യയാവാൻ പോവുന്ന ആരതി പൊടിയും പൂർണ പിന്തുണയുമായി റോബിനൊപ്പമുണ്ട്.

റോബിൻ കഴിഞ്ഞ കുറേ നാളുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപക ഡീ​ഗ്രേഡിം​ഗിന് ഇരയാവുകയാണ്. നടൻ ആദ്യമായി അഭിനയിക്കുന്ന രാവണ യുദ്ധം എന്ന സിനിമയുടെ മോഷൻ പോസ്റ്ററാണ് ഇതിലേറെ ട്രോൾ വാങ്ങിയത്. രണ്ട് വാച്ച് കെട്ടിയ റോബിനെയാണ് പോസ്റ്ററിൽ കണ്ടത്. റോബിൻ തന്നെയാണ് സിനിമയുടെ രചനയും സംവിധാനവും നിർമാണവും. പുതിയ
ചുവടുവെപ്പിൽ ആരാധകർ റോബിനെ അഭിനന്ദിച്ചപ്പോൾ വിമർശകർ സന്തോഷ് പണ്ഡിറ്റിന് പകരക്കാരൻ എന്ന് പറഞ്ഞാണ് റോബിനെ പരിഹസിച്ചത്.

പരിഹാസത്തെക്കുറിച്ച് റോബിൻ കൗമുദി മൂവീസിനോട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ നിന്ന് അവസരമില്ലെന്ന പരിഹാസത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘അധികം ഞാനെവിടെയും പറയാത്ത കാര്യമാണ്. ലാലേട്ടൻ, മമ്മൂക്ക, സുരേഷ് ​ഗോപി തുടങ്ങിയവരുടെയൊക്കെ ലെജൻഡറി സംവിധായകനാണ് ജോഷി. അദ്ദേഹം എന്റെ ബന്ധുവാണ്. അങ്കിളാണ്. അച്ഛന്റെ ക്ലോസ് ഫ്രണ്ടാണ്. എനിക്ക് വേണമെന്നുണ്ടെങ്കിൽ പുള്ളിയോട് ഒരു വാക്ക് പറഞ്ഞാൽ ഇതെല്ലാം ഈസിയായി നടക്കും”പക്ഷെ സ്വന്തം അധ്വാനത്തിൽ ചെയ്യണമെന്നുള്ളത് കൊണ്ടാണ്. സ്വന്തമായി കഷ്ടപ്പെട്ട് വന്നാലെ നിലനിൽക്കൂ എന്ന ബോധ്യം എനിക്കുണ്ട്. സിനിമ കിട്ടുന്നില്ല എന്ന് പറയുന്നവർ അതും കൂടെ മനസ്സിലാക്കുക,’ റോബിൻ പറഞ്ഞു. മലയാളത്തിലെ പ്രമുഖ സംവിധായകനായ ജോഷി നിരവധി പേർക്ക് സിനിമകളിൽ അവസരം നൽകിയിട്ടുണ്ട്. റോബിന്റെ സ്വന്തം അധ്വാനത്തിൽ വരുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

നേരത്തെ പ്രശസ്തിക്ക് വേണ്ടി റോബിൻ സിനിമാ താരങ്ങളെ ഉപയോ​ഗിക്കുന്നതിനെക്കുറിച്ച് ശാലു പേയാട് തുറന്നടിച്ചിരുന്നു. ദിലീപിനെ വീഡിയോ കോൾ ചെയ്ത് നൽകിയത് ഞാനാണ്. എന്നാൽ റോബിൻ ഇത് സ്ക്രീൻ റെക്കോർഡ് ചെയ്യുമെന്ന് കരുതിയില്ല. ദിലീപിന്റെ പുതിയ സിനിമയുടെ ലുക്ക് ഇതോടെ പുറത്തായെന്നും ദിലീപിന്റെ കാല് പിടിച്ച് കരയേണ്ടി വന്നെന്നും ശാലു പേയാട് പറഞ്ഞു.

ഉണ്ണി മുകുന്ദനും റോബിനും പങ്കെടുത്ത ചടങ്ങിൽ ഉണ്ണി മകുന്ദൻ എഴുന്നേൽക്കുമ്പോൾ കൂവാൻ ആളെ വരെ നിർത്തിയെന്നും ശാലു പേയാട് ആരോപിച്ചു. പിന്നാലെ റോബിനെതിരെ വ്യാപക പരിഹാസം വന്നിരുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top