Connect with us

ചാമ്പ്യന്റെ കൂടെ പഞ്ച് പിടിച്ച് മമ്മൂക്ക; ഒടുവിൽ സംഭവിച്ചത്; വൈറലായി വീഡിയോ!

Social Media

ചാമ്പ്യന്റെ കൂടെ പഞ്ച് പിടിച്ച് മമ്മൂക്ക; ഒടുവിൽ സംഭവിച്ചത്; വൈറലായി വീഡിയോ!

ചാമ്പ്യന്റെ കൂടെ പഞ്ച് പിടിച്ച് മമ്മൂക്ക; ഒടുവിൽ സംഭവിച്ചത്; വൈറലായി വീഡിയോ!

പഞ്ചഗുസ്തി ചാമ്പ്യന്റെ കൂടെ പഞ്ച് പിടിച്ചാലുള്ള അവസ്ഥ എന്തായിരിക്കും. ഒടുവിൽ പഞ്ച് പിടിക്കാൻ
മെഗാ സ്റ്റാർ മമ്മൂക്കയും എത്തി. ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യുവുമായിട്ടായിരുന്നു മമ്മൂക്കയുടെ മത്സരം. ഇരുവരും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്

സിനിമയെ പോലെയല്ല പഞ്ചഗുസ്തി മൽത്സരമെന്ന് മമ്മൂക്കയ്ക്കും മനസിലായി. ഒടുവിൽ ചാമ്പ്യന്റെ മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. കൈരളി ടി വി യുടെ ഫീനിക്സ് അവാർഡ് ദാന ചടങ്ങിൽ വെച്ചായിരുന്നു ഈ രസകരമായ മത്സരം നടന്നത്‌. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മത്സരത്തിന് ശേഷം ജോബിയെ മമ്മൂട്ടി അഭിനന്ദിക്കുകയും ചെയ്തു.

2008 ൽ സ്‌പെയിനിൽ വെച് ലോക പഞ്ച ഗുസ്തി ചാമ്പ്യൻ ആണ് ജോബി മാത്യു. 24 വേൾഡ് മെഡലുകൾ നേടിയിട്ടുണ്ട് ഈ ചാമ്പ്യൻ. 2012 ഭിന്ന ശേഷി വിഭാഗത്തിലും ലോക പഞ്ച ഗുസ്തി ചാമ്പ്യൻ ആയി മാറുകയായിരുന്നു. പഞ്ച ഗുസ്തി ചാമ്പ്യൻ മാത്രമല്ല ജോബി. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കഥ പറഞ്ഞ കഥ എന്ന ചിത്രത്തിൽ ആണ് ജോബി അഭിനയിച്ചിട്ടുള്ളത്.

2013 ൽ അമേരിക്കയിൽ വച്ച് നടന്ന ഹ്രസ്വകായര്‍ക്കായുള്ള ഒളിമ്പിക്സിലെ ചാമ്പ്യൻ കൂടിയായ ജോബി, 5 സ്വർണ്ണ മെഡൽ ആണ് നേടിയത്. 2017 ൽ കാനഡയിൽ 6 സ്വർണ്ണ മെഡലുകളും ജോബി നേടിയിട്ടുണ്ട്.കൈരളി ടി വി യുടെ ചെയർമാൻ ആണ് മമ്മൂട്ടി. മമ്മൂക്കയ്ക്ക് ഒപ്പം കൈരളി ടി വി യുടെ എം ഡി ജോൺ ബ്രിട്ടാസ് ഉണ്ടായിരുന്നു.

Mammootty

More in Social Media

Trending

Recent

To Top