മമ്മൂട്ടിയുടെ മധുര രാജെയ്ക്കും മോഹൻലാലിൻറെ ലൂസിഫറിനും വാനോളം പ്രതീക്ഷയാണ് മലയാളികൾ നൽകിയിരിക്കുന്നത് . മധുര രാജയുടെ ടീസർ മാർച്ച് 20 നു എത്തുമെന്ന് സംവിധായകൻ വൈശാഖ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
‘പുലിമുരുഗൻ’ സംവിധായകൻ വൈശാഖിന്റെ ‘മധുരരാജ’, അദ്ദേഹത്തിന്റെ തന്നെ മുൻകാല ചിത്രമായ ‘രാജാധിരാജ’യുടെ തുടർച്ചയാണ്. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് മോഹൻലാൽ നായകനായി എത്തുന്ന ‘ലൂസിഫർ’.
മാർച്ച് 20നാണ് രണ്ടും എത്തുന്നത്. ‘മധുരരാജ’യുടെ ടീസർ ഈ ദിവസം എത്തും എന്ന് സംവിധായകൻ വൈശാഖ് സോഷ്യൽ മീഡിയയിൽ അറിയിച്ചപ്പോൾ, ‘ലൂസിഫർ’ ട്രെയിലർ മാർച്ച് 20ന് നടക്കുന്ന ഒരു അവാർഡ് ഷോയിൽ വച്ച് റിലീസ് ചെയ്തേക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ‘ലൂസിഫർ’ ട്രെയിലർ ഓൺലൈനിൽ റിലീസ് ആവാൻ വീണ്ടും രണ്ടു ദിവസം കൂടി എടുക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ‘ലൂസിഫർ’ ആണ് ആദ്യം റിലീസ് ചെയ്യുന്ന ചിത്രം. മാർച്ച് 28ന് ‘ലൂസിഫർ’ തിയേറ്ററുകളിൽ എത്തും. ഏപ്രിൽ 12നാവും ‘മധുരരാജ’ റിലീസ് ആവുക.
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകൻ, എഴുന്നള്ളത്ത്...
സമീപകാലത്ത് തിയേറ്ററുകളിൽ വൻവിജയം നേടുകയും മലയാളത്തിന്റെ അതിരുകൾ തകർത്ത് തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും തരംഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ആഗോളതലത്തില്...
സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ്...
പ്രാർത്ഥനകൾക്ക് വിഫലം. സംവിധായകൻ സിദ്ധീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ന്യൂമോണിയയും കരൾ...