Malayalam
ഗുരുവായൂരില്‍ വിവാഹം നടന്ന 10 വധുവരന്മാര്ക്കും ആശംസ അറിയിച്ച് പ്രധാനമന്ത്രി
ഗുരുവായൂരില്‍ വിവാഹം നടന്ന 10 വധുവരന്മാര്ക്കും ആശംസ അറിയിച്ച് പ്രധാനമന്ത്രി
Published on
വമ്പന്‍ ആഘോഷങ്ങളോടെയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹം ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായിരിക്കും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യയുടെ താലികെട്ട് ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാര്ക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധുവരന്മാര്ക്ക് അക്ഷതം നല്കി അനുഗ്രഹം നല്കി. കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്.
സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി പ്രമുഖരും ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയവരും കുടുംബ സമേതം എത്തിയിരുന്നു. ജയറാം,ഖുശ്ബു,ദുലീപ്,ഷാജി കൈലാസ്,രചന നാരായണന്‍കുട്ടി തുടങ്ങിയ സിനിമാ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.
ബിഗ് ബോസ് മലയാളം സീസൺ 6ൽ സോഷ്യൽമീഡിയയിൽ ജാസ്മിനെ ഇനി ഫോളോ ചെയ്യരുതെന്ന ആഹ്വാനവും ചിലർ നടത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം ആഹ്വാനങ്ങൾ...
ബിഗ് ബോസിൽ നിന്നും 55ാം ദിവസമായിരുന്നു ഗബ്രി ഹൗസിൽ നിന്നും പുറത്താകുന്നത്. ജാസ്മിനുമായി ചേർന്ന് ഗെയിം കളിച്ചതാണ് താരത്തിന്റെ പെട്ടെന്നുള്ള പുറത്താകലിന്...
രണ്ട് ദിവസം മുമ്പ് ആയിരുന്നു പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പലനടയില്‍’ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍...
ശാലീന സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് കാവ്യ മാധവന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവല്ലെങ്കിലും ഇടയ്ക്കിടെ തന്റെ...
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളില്‍ സരിതയ്ക്ക് കഴിഞ്ഞു. പ്രമുഖ ഫിലിം...