Malayalam
44ഏക്കര്‍ സ്ഥലത്ത് കൊട്ടാരം പോലെ വീട്, പുറത്ത് പോകാന്‍ സ്വന്തമായി വിമാനമെല്ലാമുണ്ട്. ആര്‍ക്കും കിട്ടാത്ത ഭാഗ്യം; മാധവിയെ കുറിച്ച് ശാന്തിവിള ദിനേശ്
44ഏക്കര്‍ സ്ഥലത്ത് കൊട്ടാരം പോലെ വീട്, പുറത്ത് പോകാന്‍ സ്വന്തമായി വിമാനമെല്ലാമുണ്ട്. ആര്‍ക്കും കിട്ടാത്ത ഭാഗ്യം; മാധവിയെ കുറിച്ച് ശാന്തിവിള ദിനേശ്
ആകാശദൂത് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവന്‍ കരയിച്ച നായികയാണ് നടി മാധവി. താരത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ആകാശദൂതും അതിലെ ഇമോഷണല്‍ രംഗങ്ങളും പാട്ടുകളുമാണ് മലയാളിക്ക് ഓര്മ വരിക. വടക്കന്‍വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയായി പകര്‍ന്നാടിയും പ്രേക്ഷകരെ അമ്പരപ്പിച്ച നടിയാണ് മാധവി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡിലും അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള മാധവി മലയാളി അല്ലെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്.
ആകാശദൂത് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവന്‍ കരയിച്ച നായികയാണ് നടി മാധവി. താരത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ആകാശദൂതും അതിലെ ഇമോഷണല്‍ രംഗങ്ങളും പാട്ടുകളുമാണ് മലയാളിക്ക് ഓര്മ വരിക.
വടക്കന്‍വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയായി പകര്‍ന്നാടിയും പ്രേക്ഷകരെ അമ്പരപ്പിച്ച നടിയാണ് മാധവി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡിലും അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള മാധവി മലയാളി അല്ലെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. സിബി മലയലിന്റെ സംവിധാനത്തില്‍ 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമ ആയിരുന്നു ആകാശദൂത്.
ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാത്ത ആകാശദൂത് എന്ന സിനിമ കണ്ട് തീര്‍ക്കാന്‍ ഒരാള്‍ക്കും ആകില്ല. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ സിനിമ അത്രയ്ക്ക് ഹൃദയസ്പര്‍ശി ആയിരുന്നു. ഈ സിനിമയില്‍ എടുത്തു പറയേണ്ടയാളാണ് നടി മാധവി. ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം.
ഒരു വടക്കന്‍ വീരഗാഥയടക്കമുള്ള സിനിമകളില്‍ ഉള്‍പ്പടെ നിരവധി കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മാധവിക്ക് ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് ആകാശദൂത് എന്ന ചിത്രമായിരുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ സജീവമായി. നവംബറിന്റെ നഷ്ടം, ഓര്‍മയ്ക്കായി, ഒരു വടക്കന്‍ വീരഗാഥ, ആകാശദൂത് തുടങ്ങി തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് മാധവിയുടെ അഭിനയപ്രകടനങ്ങള്‍ അടയാളപ്പെടുത്തിയവ.
വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. 1996 ആയിരുന്നു മാധവിയുടെ വിവാഹം. അമേരിക്കയിലെ ബിസിനസ്സുകാരനായ റല്‍ഫ് ശര്‍മയാണ് താരത്തിന്റെ ഭര്‍ത്താവ്. മൂന്ന് പെണ്മക്കള് ആണ് താരത്തിന് ഉള്ളത്. കുടുംബ സമേതം ഇപ്പോള്‍ വിദേശത്താണ് താമസം. സോഷ്യല്‍മീഡിയയിലൂടെ മാധവി കുടുംബത്തിലെ വിശേഷങ്ങളും മക്കളെക്കുറിച്ചും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മാധവിയെ കുറിച്ച് സംവിധായകന് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മാധവിയുടേത് രാജകീയ ജീവിതമാണെന്നും അമേരിക്കയിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരില് ഒരാളാണ് മാധവിയുടെ ഭര്‍ത്താവെന്നും ശാന്തിവിള ദിനേശ് പറയുന്നു. 44ഏക്കര്‍ സ്ഥലത്ത് കൊട്ടാരം പോലെ വീട്, പുറത്ത് പോകാന്‍ സ്വന്തമായി വിമാനമെല്ലാമുണ്ട്. ആര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് മാധവിക്ക് കിട്ടിയിരിക്കുന്നതെന്നും നല്ലൊരു ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ദൈവം കൊടുത്തുവെന്നും കോടികളാണ് ആസ്തിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ആകര്‍ഷകമായ കണ്ണുകള്‍ കൊണ്ടാണ് മാധവി മലയാള സിനിമയില്‍ ശ്രദ്ധനേടിയത്. മാധവി നാല് തവണ വിവാഹിതയായി. തന്റെ ഗുരു സ്വാമി രമയുടെ നിര്‍ദേശപ്രകാരമായിരുന്നു റാല്‍ഫ് ശര്‍മയെ വിവാഹം കഴിച്ചതെന്നും അദ്ദേഹം പകുതി ഇന്ത്യക്കാരനും പകുതി ജര്മ്മന്കാരനുമായിരുന്നുവെന്നും നാല് സ്ഥലങ്ങളില്‍ നിന്നായി നാല് തവണയാണ് ഇവരുടെ വിവാഹം നടന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാന്‍സ് കോളേജില്‍ നിന്ന് ഭരതനാട്യവും നാടോടിനൃത്തവും അഭ്യസിച്ച മാധവി 1976ല്‍ പുറത്തിറങ്ങിയ തൂര്‍പു പഡമര എന്ന തെലുങ്ക് ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് സംവിധായകന് കെ.ബാലചന്ദറിന്റെ മനോചരിത്ര എന്ന തെലുങ്ക് ചിത്രത്തില്‍ സഹനടിയുടെ വേഷത്തില്‍ മാധവി എത്തി.
1981ല്‍ ഈ ചിത്രം എക് ദൂജെ കേലിയെ എന്ന പേരില്‍ ഹിന്ദിയില്‍ പുനര്‍നിര്‍മ്മിച്ചപ്പോഴും മാധവി തന്നെ അഭിനയിച്ചു. മാധവിയുടെ അഭിനയം ഹിന്ദി ചലച്ചിത്ര മേഖലയില്‍ ശ്രദ്ധിക്കപ്പെടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു.
പതിനഞ്ചാം വയസ് മുതല്‍ ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്ന മാധവിയുടെ മാന്‍ മിഴികള്ക്കായിരുന്നു ആരാധകര്‍ ഏറെയും. തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് അന്യമായിരുന്ന ഹിന്ദി സിനിമ ലോകത്ത് ശ്രീദേവിക്കുശേഷം അക്കാലത്ത് ആഘോഷിക്കപ്പെട്ട ഒരു സൗത്ത് ഇന്ത്യന്‍ നടി കൂടിയായിരുന്നു മാധവി. ഏതുതരം റോളിലും മികച്ച പ്രകടനമായിരുന്നു മാധവിയുടേത്. പ്രണയവും കാമവും സങ്കടങ്ങളും നിരാശയും കോപവും എല്ലാം വളരെ നന്നായി പ്രതിഫലിപ്പിക്കാന്‍ മാധവിക്ക് കഴിഞ്ഞു. മലയാളത്തില്‍ ആണെങ്കിലും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു മാധവിയുടെ കഥാപാത്രങ്ങളെല്ലാം.