Connect with us

പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു, രണ്ട് തവണ ഞാന്‍ ആ ത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഉര്‍ഫി ജാവേദ്

Malayalam

പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു, രണ്ട് തവണ ഞാന്‍ ആ ത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഉര്‍ഫി ജാവേദ്

പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു, രണ്ട് തവണ ഞാന്‍ ആ ത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഉര്‍ഫി ജാവേദ്

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും താരം കേള്‍ക്കേണ്ടി വരാറുണ്ട്. എങ്കിലും എപ്പോഴും പുത്തന്‍ പരീക്ഷണങ്ങളുമായി എത്താറുണ്ട് താരം.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഉര്‍ഫി.

ലഖ്‌നൗവിലെ ഒരു യഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. അഞ്ച് മക്കളില്‍ രണ്ടാമത്തെ കുട്ടിയായിരുന്നു. പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു എന്നാണ് ഉര്‍ഫി പറയുന്നത്. ‘അമ്മയെ അടക്കം അച്ഛന്‍ ഒരുപാട് അടിക്കുമായിരുന്നു. രണ്ട് തവണ ഞാന്‍ ആ ത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.’

‘വല്ലപ്പോഴും മാത്രമേ ഞാന്‍ ആ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടുള്ളു. പക്ഷെ ഞാന്‍ ഒരുപാട് ടിവി കാണുമായിരുന്നു. എനിക്ക് എപ്പോഴും ഫാഷനില്‍ താല്‍പര്യമുണ്ടായിരുന്നു. ഫാഷനില്‍ വലിയ പരിജ്ഞാനം ഒന്നുമില്ല. എന്നാല്‍ ഞാന്‍ എന്താണ് ധരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.’

‘ഏറ്റവും മികച്ചതായും ഏറ്റവും വ്യത്യസ്തമായും വസ്ത്രം ധരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്ങനെയാണെന്ന് വച്ചാല്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിക്ക് പോകുമ്പോള്‍ എല്ലാവരും എന്നെ തിരിഞ്ഞ് നോക്കുന്നത് പോലെ’ എന്നാണ് ഉര്‍ഫി പറയുന്നത്.

അടുത്തിടെ ഉര്‍ഫിയ്‌ക്കെതിരെ ഫത്വ പുറപ്പെടുപ്പിക്കണമെന്ന് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫൈസന്‍ അന്‍സാരി പറഞ്ഞിരുന്നു. ഉര്‍ഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഫത്വ പുറപ്പെടുവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്.

എന്നാല്‍ താന്‍ ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി പറഞ്ഞിരുന്നു. ആളുകള്‍ അവരുടെ മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും ഉര്‍ഫി ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റിന് താഴെയും നിരവധി വിദ്വേഷ കമന്റുകളാണ് എത്തിയത്.

അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്‌മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു. തന്റെ വസ്ത്രധാരമാണ് മുസ്ലിം ഉടമകളുടെ പ്രശ്‌നമെങ്കില്‍ ഹിന്ദു ഉടമകള്‍ വീട് തരാത്തത് താന്‍ മുസ്ലിമായത് കൊണ്ടാണെന്നും ഉര്‍ഫി ആരോപിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top