എഡിജിപി ശ്രീജിത്തിന്റെ തറവാട് പരാമര്‍ശത്തിനു നേരെ വലിയ വിമര്‍ശനം ഉയരുകയാണ്. ആശാരിയും ഈഴവനും മുസ്ലീമും ഒക്കെ കേരളത്തിലെ പ്രബല സമുദായമായ നായന്മാരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നു എന്ന് പറഞ്ഞതാണ് വിവാദമായത്.
2022 ജൂലൈ 3 ന് കോഴിക്കോട് സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച നടത്തിയ Aspirantia’ 22 എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്;
തറവാട്=തള്ള വീട്..തള്ളയുടെ രക്തത്തിന്റെ വാടയുള്ള വീട് അല്ലാതെ എട്ടുകെട്ടും നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവും വിശാലമായ പറമ്പുമല്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ പുല്‍ കുടിലില്‍ ജനിച്ചാലും ഓലപുരയില്‍ ജനിച്ചാലും എല്ലാവര്‍ക്കും തറവാടുണ്ട്. അല്ലാതെ തറവാടിന്റെ അട്ടിപേറവകാശം നായര്‍ക്ക് മാത്രം പതിച്ചുകൊടുക്കുന്നത് കൃത്യമായ ജാതിയതയാണ്(തറവാടി മലയാള സിനിമകള്‍ക്ക് ഇതിലൊരു വലിയ പങ്കുണ്ട്)പുതിയ കാലത്ത് എല്ലാവരുടെയും തറവാടുകള്‍ ആശുപത്രികളാണ് എന്നത് മറ്റൊരു സത്യം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രശസ്ത സംഗീതസംവിധായകന് എആര്‍ റഹ്മാന്റെ സംഗീതക്കച്ചേരി വന്‍ വിവാദത്തിലേയ്ക്ക് വഴിതെളിച്ചത്. പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് പരിപാടിയ്ക്കെതിരെ രംഗത്തെത്തിയത്....
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വിക്രം ആരാധകര്‍ വളരെ ആകാംക്ഷയോടെ...