News
‘മുമ്പും ശേഷവും’; ഷൂട്ടിംഗിന് തയ്യാറാവുന്ന ദീപികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
‘മുമ്പും ശേഷവും’; ഷൂട്ടിംഗിന് തയ്യാറാവുന്ന ദീപികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുക്കോണ്‍. ഇതിനോടകം തന്നെ നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദീപിക പദുക്കോണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. മുമ്പും ശേഷവും എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഷൂട്ടിംഗിന് തയ്യാറാവുന്ന ദിപികയാണ് ഒരു ഫോട്ടോയില്‍. നിറഞ്ഞുചിരിക്കുന്ന ദീപിക പദുക്കോണിന്റെ ഫോട്ടോയാണ് അടുത്തത്.
ശകുന്‍ ബത്രയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ദീപിക പദുക്കോണ്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുര്‍വേദി, ധൈര്യ കര്‍വ എന്നിവരാണ് ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ ഒപ്പമുള്ളത്. രണ്‍വീര്‍ സിംഗ് നായകനാകുന്ന ചിത്രമായ 83 ആണ് ദീപിക പദുക്കോണിന്റേതായി റിലീസ് ചെയ്യാനുള്ളത്.
ദീപിക പദുക്കോണിന്റേതായി ഫൈറ്ററെന്ന ചിത്രത്തിന്റെയും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക് റോഷറിന്റെ ഫൈറ്ററെന്ന ചിത്രം 2023 ജനുവരി 26ന് ആണ് റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരിക്കുന്നത്.