ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന രേണുവിന് ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍ നേരുന്നു.- മുൻ ഭാര്യക്ക് പവൻ കല്യാണിന്റെ വിവാഹാശംസ ..
By
ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന രേണുവിന് ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍ നേരുന്നു.- മുൻ ഭാര്യക്ക് പവൻ കല്യാണിന്റെ വിവാഹാശംസ ..
തെലുങ്കിലെ സൂപ്പർ താരമാണ് പവൻ കല്യാൺ. കല്യാണങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രേധേയനായതും. ഇപ്പോൾ മുൻ ഭാര്യ ആയിരുന്ന രേണു ദേശായിക്ക് വിവാഹാശംസകൾ അറിയിച്ചിരിക്കുകയാണ് പവൻ കല്യാൺ .
വിവാഹമോതിരമണിഞ്ഞ കോര്‍ത്തുപിടിച്ച ഫോട്ടോ രേണു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.‘ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന രേണുവിന് ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍ നേരുന്നു. രേണുവിന് സന്തോഷവും സൗഖ്യവും ഐശ്വര്യവും സമാധാനവും നല്കുവാന് ദൈവത്തോടും പ്രകൃതിമാതാവിനോടും ഞാന്‍ പ്രാര്‍ഥിക്കുന്നു.’
ആദ്യഭാര്യ നന്ദിനിയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം 2009ലാണ് രേണുവും പവന് കല്യാണും വിവാഹിതരാകുന്നത്. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആ ബന്ധത്തില്‍ അകിര എന്നും ആദ്യ എന്നും പേരുള്ള രണ്ട് മക്കളുണ്ട്.റഷ്യന്‍ സ്വദേശി അന്ന ലെസ്നോവയാണ് പവന് കല്യാണിന്റെ മൂന്നാമത്തെ ഭാര്യ. ഈ ബന്ധത്തിലും രണ്ടു കുട്ടികളുണ്ട്.
pawan kalyan wishing ex wife renu desai for her marriage