![](https://metromatinee.com/wp-content/uploads/2019/03/alphonse-puthren3x2.jpg)
Malayalam
ഇത് നേരത്തെ വന്നിരുന്നെങ്കില്‍ അന്ന് ഒരു അടി കുറവ് കിട്ടിയേനെ! റോഡ് ആപ്പിന് ആശംസകളുമായി അൽഫോൺസ് പുത്രൻ
ഇത് നേരത്തെ വന്നിരുന്നെങ്കില്‍ അന്ന് ഒരു അടി കുറവ് കിട്ടിയേനെ! റോഡ് ആപ്പിന് ആശംസകളുമായി അൽഫോൺസ് പുത്രൻ
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
ജനങ്ങള്‍ക്ക് റോഡുകളെ കുറിച്ച് പരാതി നേരിട്ട് അറിയിക്കാനുള്ള മൊബൈല്‍ ആപ്പിനെ പ്രശംസിച്ച് അല്‍ഫോണ്‍സ് പുത്രന്.
‘ഇത് നേരത്തെ വന്നിരുന്നെങ്കില്‍ അന്ന് ഒരു അടി കുറവ് കിട്ടിയേനെ, റോണി ഫ്രം പ്രേമം. പുതിയ പദ്ധതിക്ക് എല്ലാ ആശംസകളും’, എന്നാണ് അല്‍ഫോണ്‍സ് പുത്രന് കുറിച്ചത്.
സിനിമയില്‍ ഒരു രംഗത്തില്‍ ‘നീ റോഡ് നന്നാക്കില്ലേഡാ, പെട്രോളിന് വില കൂട്ടുമല്ലേ’എന്നൊക്കെ പറഞ്ഞ് നിവിന്‍ പോളിയും കൂട്ടുകാരും തല്ലുന്ന രംഗമുണ്ട്. ഈ രംഗമാണ് അല്‍ഫോണ്‍സ് പുത്രന് ഓര്‍മിപ്പിച്ചത്.
റോഡ് റെഡിയാക്കാന്‍ ആപ്പ് എന്ന പേരിലാണ് പുതിയ മൊബൈല്‍ ആപ്പ് കൊണ്ടുവന്നത്. ഫോട്ടോ സഹിതം റോഡുകളുടെ അവസ്ഥയും പരാതികളും ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതികള്‍ പരിഹരിച്ച് ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ജൂൺ 28നായിരുന്നു വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പരിപാടിയായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങ് നടന്നത്. പത്ത്, പ്ലസ് ടൂ ക്ലാസുകളിൽ...
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽബോഡി യോഗത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചിട്ടും മത്സരാർഥികളുടെ പിന്നാലെ തന്നെയാണ് സോഷ്യൽമീഡിയ. ബി ബി വീട്ടിൽ നിന്നും സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്...
മലയാള സിനിമാ താര സംഘടനയായ അമ്മയ്ക്കെതിരെ രംഗത്തെത്തിയ കൊച്ചിയിലെ മാധ്യമപ്രവർത്തകർ. ഇത് സംബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ...
മെഗാസ്റ്റാര്‍ മമ്മൂട്ടി പകര്‍ത്തിയ പക്ഷിച്ചിത്ര ലേലത്തില്‍ വിറ്റു പോയത് മൂന്ന് ലക്ഷം രൂപയ്ക്ക്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയും ലീന ഗ്രൂപ്പ് ചെയര്‍മാനുമായ...