Connect with us

ബിലാലിന് ഇഷ്ടം ‘റിമി ടോമി’ യെ ബിഗ് ബി 2വിനെ കുറിച്ച് മംമ്ത

Malayalam

ബിലാലിന് ഇഷ്ടം ‘റിമി ടോമി’ യെ ബിഗ് ബി 2വിനെ കുറിച്ച് മംമ്ത

ബിലാലിന് ഇഷ്ടം ‘റിമി ടോമി’ യെ ബിഗ് ബി 2വിനെ കുറിച്ച് മംമ്ത

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കുകള്‍ക്കായി കാത്തിരിക്കുന്നവരാണ് സിനിമാ പ്രേമികള്‍. അത്തരത്തില്‍ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് 2007 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങുന്നുവെന്നത്. വളരെ പ്രതീക്ഷയോടെ ചിത്രത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മമ്മൂട്ടി ആരാധകര്‍. ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ബിഗ് ബി, അമല്‍ നീരദ് എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു. ബിലാലിനോടും കൂട്ടരോടും വര്‍ഷങ്ങള്‍ക്ക് ശേഷം സായിപ്പ് ടോണിയുടെ സഹോദരന്‍ പ്രതികാരം ചെയ്യാന്‍ വരുന്നതാണ് ചിത്രത്തിന്റെ കഥ.

മമ്മൂട്ടിയെ കൂടാതെ ബാല, മനോജ് കെ ജയന്‍, മംമ്താ മോഹന്‍ദാസ്, ലെന, ഇന്നസെന്റ്, വിജയരാഘവന്‍, ജോയ്മാത്യു, പ്രകാശ് രാജ്, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് രണ്ടാം ഭാഗത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. മുമ്പ് മമ്മൂട്ടിയുടെ കഥാപാത്രം ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥപാത്രമായിരുന്നു റിമി ടോമിയെങ്കില്‍ ഇപ്പോള്‍ അവള്‍ ആ കുടുംബത്തിലെ അംഗമാണ്. ബാലയുടെ മുരുകനേക്കാള്‍ സ്‌നേഹം റിമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ടെന്നും മംമ്ത പറയുന്നു. ബാല അവതരിപ്പിച്ച മുരുകന്‍ എന്ന കഥാപാത്രത്തിന്റെ കാമുകി റിമി ടോമി ആയാണ് മംമ്ത അഭിനയിച്ചത്.

ബിഗ് ബിയില്‍ ഒരു സീനില്‍ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള പക്വത എല്ലാവര്‍ക്കും ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്‌സ് ആണെന്നും മംമ്ത പറയുന്നു. രണ്ടു വര്‍ഷം മുമ്പ് ബിഗ് ബി 2 എത്തുമെന്നാണ് അമല്‍ പ്രഖ്യാപിച്ചിരുന്നത്. മാര്‍ച്ച് 26ന് ചിത്രീകരണം ആരംഭിക്കാനുമിരുന്നതാണ്. എന്നാല്‍ കോവിഡ് വ്യാപനത്തോടെ മാറ്റിവെയ്ക്കുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top