Connect with us

അദ്ദേഹത്തേക്കാള്‍ വലിയ താരമാണ് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ല; ഉർവശി

Malayalam

അദ്ദേഹത്തേക്കാള്‍ വലിയ താരമാണ് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ല; ഉർവശി

അദ്ദേഹത്തേക്കാള്‍ വലിയ താരമാണ് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ല; ഉർവശി

മനോജ് കെ ജയനെ വിവാഹം ചെയ്യുന്ന സമയത്ത് അദ്ദേഹത്തേക്കാള്‍ വലിയ താരമാണ് താനെന്ന് ഒരിക്കല്‍പ്പോലും മനസ്സില്‍ തോന്നിയിട്ടില്ലെന്ന് ഉര്‍വശി. സിനിമയുടെ മായികലോകത്തേക്ക് പെട്ടെന്ന് വന്ന ഒരു ആര്‍ട്ടിസ്റ്റ് ആയിരുന്നില്ല താനെന്നും തന്‍റെ സഹോദരങ്ങളും അമ്മയും അച്ഛനും സിനിമയുടെ ഭാഗമായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

‘ഇന്ന് വരെയുള്ള അഭിനയ ജീവിതത്തില്‍ ആരെങ്കിലും പ്രമോട്ട് ചെയ്തു കൊണ്ട് വരികയല്ലാതെ സ്വയം ഒരു ശ്രമങ്ങളും നടത്തിയിട്ടില്ല. മനോജിനെ വിവാഹം ചെയ്യുന്ന സമയത്ത് മനോജിനേക്കാള്‍ വലിയ താരമാണ് എന്ന ചിന്ത ഒന്നും എനിക്ക് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. ഞാന്‍ ഒരു വലിയ താരമാണ് എന്ന് ഒരിക്കലും എന്റെ മനസ്സിനെ ഭരിച്ചിട്ടില്ല. സിനിമ എന്ന് പറയുന്നത് ഒരു ഫ്ലൂക്കില്‍ വന്നുപെട്ട നടിയല്ല ഞാന്‍. എനിക്ക് മുന്‍പേ എന്‍റെ സഹോദരങ്ങളും അച്ഛനും അമ്മയുമൊക്കെ സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുള്ളവരാണ്. അതിന്റെ ഒരു പിന്തുടര്‍ച്ച എന്ന രീതിയില്‍ ഞാനും വന്നു. സിനിമയും കലാരംഗവുമൊക്കെ എനിക്ക് അത്രയും പരിചയമാണ്. സ്റ്റാര്‍ഡത്തെക്കുറിച്ചുള്ള ചിന്തയൊക്കെ എന്റെ കുടുംബത്തില്‍ ആര്‍ക്കും വരില്ല’.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top