Malayalam Breaking News
2018 ൽ കേരളത്തില്‍ ഏറ്റവും ലാഭം നേടിയ തമിഴ് ചിത്രം
2018 ൽ കേരളത്തില്‍ ഏറ്റവും ലാഭം നേടിയ തമിഴ് ചിത്രം
2018 ൽ കേരളത്തില്‍ ഏറ്റവും ലാഭം നേടിയ തമിഴ് ചിത്രം
കേരളത്തിലെ വിതരണക്കാര്‍ക്ക് ഈ വര്‍ഷം ഏറ്റവും ലാഭം നല്‍കിയ തമിഴ് ചിത്രം 96 ആണ്. വന്‍ തുക നല്‍കി വിതരണാവകാശം സ്വന്തമാക്കിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ നഷ്ടം വരുത്തിയപ്പോഴാണ് പ്രേം കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ ലോ ബജറ്റ് ചിത്രം 2 കോടിക്കടുത്ത് ലാഭം വിതരണക്കാര്‍ക്ക് നല്‍കിയത്.ഈ വര്‍ഷം കേരളത്തില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ് 96. ഛായാഗ്രാഹകൻ സി പ്രേംകുമാറിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്.
വിജയ് സേതുപതി-തൃഷ താരജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 96. കൗമാരകാലത്ത് സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
സര്‍ക്കാര്‍, 2.0 എന്നിവയാണ് കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ ദിവസങ്ങളിലെ വന്‍ കളക്ഷനു ശേഷം ഈ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ മുന്നോട്ടുപോകാനായില്ല.
most beneficial tamil filim in 2018