Connect with us

ആരാണ് കൂടെയുള്ള ചെക്കൻ ? ഗോപിക അനിലിനോട് പ്രേക്ഷകർ ചോദിക്കുന്നു..!

Malayalam

ആരാണ് കൂടെയുള്ള ചെക്കൻ ? ഗോപിക അനിലിനോട് പ്രേക്ഷകർ ചോദിക്കുന്നു..!

ആരാണ് കൂടെയുള്ള ചെക്കൻ ? ഗോപിക അനിലിനോട് പ്രേക്ഷകർ ചോദിക്കുന്നു..!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് വ്യത്യസ്തമായ കാഴ്ചയൊരുക്കിയ പരമ്പരയാണ് സാന്ത്വനം. വാനമ്പാടി പരമ്പര അവസാനിച്ച സമയത്താണ് സാന്ത്വനം പരമ്പര എത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ പ്രതീക്ഷയോടെ കണ്ടുതുടങ്ങിയ പരമ്പര കൂടിയായിരുന്നു സാന്ത്വനം. ചിപ്പി നായികയാകുന്ന പരമ്പരയുടെ പ്രൊമോ എത്തിയപ്പോൾ മുതൽ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. അതോടൊപ്പം റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന പരമ്പരയും സാന്ത്വനം തന്നെയാണ്.

അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ അതാണ് ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രം . രാജീവ് പരമേശ്വരൻ ആണ് നായകനായി എത്തുന്നത്. ഇവർക്കുപുറമെ നിരവധി സീനിയർ താരങ്ങളും പരമ്പരയിൽ മികച്ച വേഷം അവതരിപ്പിക്കുന്നുണ്ട്.

പരമ്പരയിൽ അഞ്ജലി ആയെത്തുന്ന താരമാണ് ഗോപിക അനിൽ. മിനിസ്ക്രീനിൽ സജീവമായ ഗോപിക ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്. മോഹൻലാൽ സിനിമ ബാലേട്ടനിലൂടെ എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്.

തങ്ങളുടെ അച്ഛനെ നാട്ടുകാരും അമ്മയും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നതുപോലെ മക്കളും ബാലേട്ടാ എന്ന് വിളിക്കുന്നത് സിനിമയിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു. സഹോദരി കീര്‍ത്തനയും ചിത്രത്തിൽ ഗോപികയ്ക്ക് ഒപ്പം വേഷം ഇട്ടിരുന്നു. കബനിയിലും സഹോദരിക്കൊപ്പമാണ് ഗോപിക എത്തിയത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ ഗോപിക സാന്ത്വനം താരങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ഉള്ള ചിത്രങ്ങൾ പങ്ക് വച്ചെത്തുക പതിവ് കാഴ്ചയാണ് . അതിൽ നടൻ രാജീവ് പരമേശ്വരനും ശ്യാമിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു ഒരിക്കൽ ഗോപിക എത്തിയിരുന്നു. അന്നും തന്റെ സഹോദരന്മാർ എന്ന ക്യാപ്‌ഷൻ ആണ് ഗോപിക നൽകിയത്.

ഇപ്പോൾ വീണ്ടും ശ്യാമിനും തന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്ക് വച്ചുകൊണ്ട് ഗോപിക എത്തി. ഇപ്പോൾ ആരാധകർക്കറിയേണ്ടത് ആരാണ് കൂടെയുള്ള ചെക്കൻ എന്നതാണ് . കമന്റിലൂടെ നിരവധി ആരാധകരാണ് ഈ ചോദ്യം ചോദിച്ചെത്തിയിരിക്കുന്നത് . എന്നാൽ തന്റെ ബിഗ് ബ്രദർ എന്നാണ് ഗോപിക ചിത്രത്തിന് ഒപ്പം കുറിച്ചിരിക്കുന്നത്.

about santhwanam

More in Malayalam

Trending

Recent

To Top