Connect with us

യൂട്യൂബര്‍ ആംഗ്രി റാന്റ്മാന്‍ അന്തരിച്ചു

News

യൂട്യൂബര്‍ ആംഗ്രി റാന്റ്മാന്‍ അന്തരിച്ചു

യൂട്യൂബര്‍ ആംഗ്രി റാന്റ്മാന്‍ അന്തരിച്ചു

യൂട്യൂബര്‍ ആംഗ്രി റാന്റ്മാന്‍ എന്ന അഭ്രദീപ് സാഹ (27) അന്തരിച്ചു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.

ആംഗ്രി റാന്റ്മാന്‍ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹ യുവ കണ്ടന്റ്ക്രിയേറ്റര്‍ ആയിരുന്നു. കായിക ഇനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് അഭ്രദീപ് കൈകാര്യം ചെയ്തിരുന്നത്. കൂടുതലും ഫുട്‌ബോളുമായി ബന്ധപ്പെട്ടവയായിരുന്നു. 4.81 ലക്ഷം ഫോളോവേഴ്‌സാണ് ചാനലിനുള്ളത്. മാര്‍ച്ച് 8നായിരുന്നു അദ്ദേഹം അവസാനമായി വീഡിയോ പങ്കുവച്ചത്.

ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായ ശേഷം ഐസിയുവില്‍ തുടര്‍ന്ന അഭ്രദീപിന്റെ ആരോഗ്യനില രണ്ട് ദിവസം മുന്‍പായിരുന്നു മോശമായത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മരണത്തിന് കീഴടങ്ങിയത്.

More in News

Trending

Recent

To Top