Malayalam Breaking News
‘ മക്കളെ ഇഷ്ടമുള്ളത് ധരിക്കാൻ സമ്മതിക്കുന്ന അമ്മയാണോ നിങ്ങൾ ?’ – മറുപടിയുമായി പൂർണിമ ഇന്ദ്രജിത്ത്
‘ മക്കളെ ഇഷ്ടമുള്ളത് ധരിക്കാൻ സമ്മതിക്കുന്ന അമ്മയാണോ നിങ്ങൾ ?’ – മറുപടിയുമായി പൂർണിമ ഇന്ദ്രജിത്ത്
By
മലയാളികളുടെ പ്രിയ നായികയാണ് പൂർണിമ ഇന്ദ്രജിത്ത് . വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന പൂര്ണ്മാ പക്ഷെ പ്രാണ എന്ന തന്റെ വസ്ത്രാലങ്കാര ബിസിനസുമായി തിരക്കിയിലാണ്. സൗത്ത് ഇന്ത്യയിലെ മിക്ക നായികമാർക്കും വസ്ത്രമൊരുക്കുന്നത് പൂര്ണിമയുടെ പ്രാണയാണ് .
പൂർണിമയെ പോലെ തന്നെ ലോകത്ത് മിന്നും താരങ്ങളാണ് . രണ്ടു പെണ്മക്കളാണ് പൂര്ണിമാക്കും ഇന്ദ്രജിത്തിനും . ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് പൂർണിമ .
‘മക്കളെ ഇഷ്ടമുള്ളത് ധരിക്കാന്‍ അനുവദിക്കുന്ന കൂള്‍ മമ്മിയാണോ നിങ്ങള്‍’ എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്.
പക്ഷെ പൂര്‍ണ്ണിമയുടെ മറുപടി വസ്ത്രധാരണത്തെ പറ്റിയേ അല്ല. ‘ഞാന്‍ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങള്‍ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം,’ ഒരു സ്‌മൈലിയോട് കൂടി പൂര്‍ണ്ണിമ മറുപടി നല്‍കി.
poornima indrajith about her daughter