Malayalam
മധുരരാജയ്ക്ക് ശേഷം വീണ്ടും ഐറ്റം സോഗുമായി സണ്ണി ലിയോണ്‍ മലയാളത്തില്‍!
മധുരരാജയ്ക്ക് ശേഷം വീണ്ടും ഐറ്റം സോഗുമായി സണ്ണി ലിയോണ്‍ മലയാളത്തില്‍!
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന ചിത്രത്തിലെ ഗാനം എത്തി. സൂരജ് സണ്‍ ആണ് ചിത്രത്തിലെ നായകന്‍. ഫനാ എന്നാരംഭിക്കുന്ന ഗാനരംഗത്തില്‍ സണ്ണി ലിയോണ്‍ ആണ് എത്തുന്നത്.
മമ്മൂട്ടി നായകനായ മധുരരാജയിലെ ഒരു ഗാനരംഗത്തിലാണ് മലയാളത്തില്‍ സണ്ണി ലിയോണ്‍ മുന്‍പ് അഭിനയിച്ചിട്ടുള്ളത്. റക്വീബ് ആലത്തിന്റെ വരികള്‍ക്ക് സാജന്‍ മാധവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സയനോര ഫിലിപ്പ് പാടിയിരിക്കുന്നു.
സൂരജ് സണ്‍ നായകനാവുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, ശ്രാവണ, മരിയ പ്രിന്‍സ്, ദിനേഷ് പണിക്കര്‍, അനില്‍ ആന്റോ, സീമ ജി നായര്‍, മായ മേനോന്‍, അങ്കിത് മാധവന്‍, ഹരിത് സിഎന്‍വി, ശിവരാജ്, സിദ്ധാര്‍ഥി, ജുനൈറ്റ് അലക്‌സ് ജോര്‍ഡി, അമല്‍ കെ ഉദയ്, വിഷ്ണു വിദ്യാധരന്‍, രാജേഷ് കുറുമാലി, ആനന്ദ് വാല്‍, വിജയ് ഷെട്ടി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹൈഡ്രോഎയര്‍ ടെക്ടോണിക് െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോ. വിജയ് ശങ്കര്‍ മേനോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥയും അദ്ദേഹത്തിന്റേത് തന്നെ.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സന്ദീപ് മേനോന്‍സ സുദീപ് മേനോന്‍, വിതരണം ഗുഡ്!വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, തിരക്കഥ രവി തോട്ടത്തില്‍, സംഭാഷണം രാജേഷ് കുറുമാലി, ഛായാഗ്രഹണം നിഖില്‍ വി നാരായണന്‍, എഡിറ്റിംഗ് സുമേഷ്, പശ്ചാത്തല സംഗീതം സാജന്‍ മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രമോദ് കൃഷ്ണന്‍, സ്റ്റില്‍സ് ഷാജില്‍ ഒബ്‌സ്‌ക്യൂറ, പബ്ലിസിറ്റി ഡിസൈന്‍ മനു ഡാവിഞ്ചി, മീഡിയ മാര്‍ക്കറ്റിംഗ് 1000 ആരോവ്‌സ്.