Connect with us

അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ അവാര്‍ഡുകള്‍; ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അറിയിച്ച് വിവേക് അഗ്‌നിഹോത്രി

News

അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ അവാര്‍ഡുകള്‍; ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അറിയിച്ച് വിവേക് അഗ്‌നിഹോത്രി

അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ അവാര്‍ഡുകള്‍; ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അറിയിച്ച് വിവേക് അഗ്‌നിഹോത്രി

ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഒരു അവാര്‍ഡും സ്വീകരിക്കില്ലെന്നും ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. വ്യാഴാഴ്ച നടത്തിയ ട്വീറ്റിലാണ് ഈ കാര്യം വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കിയത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ ചിത്രത്തിന് മികച്ച സംവിധായകനുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

ഫിലിം ഫെയര്‍ അവാര്‍ഡിന്റെ 68ാമത് എഡിഷനിലെ മികച്ച സംവിധായകരുടെ നോമിനേഷന്‍ പട്ടിക സംബന്ധിച്ച് ഫിലിംഫെയര്‍ പുറത്തുവിട്ട പോസ്റ്ററില്‍ സംവിധായകര്‍ക്ക് പകരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിനിമകളിലെ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിവേക് അഗ്‌നിഹോത്രിയെ പ്രകോപിപ്പിച്ചത്.

സഞ്ജയ് ലീല ബന്‍സാലി, അനീസ് ബസ്മി, അയന്‍ മുഖര്‍ജി, സൂരജ് ബര്‍ജാത്യ, ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്കൊപ്പമാണ് വിവേക് അഗ്‌നിഹോത്രിയും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചത്. അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ അവാര്‍ഡുകള്‍ അതിനാല്‍ തന്നെ ഈ നോമിനേഷന്‍ വിനയപൂര്‍വ്വം നിരസിക്കുന്നുവെന്നാണ് വിവേക് അഗ്‌നിഹോത്രി ട്വിറ്ററില്‍ എഴുതിയ പോസ്റ്റില്‍ പറയുന്നത്.

‘ഫിലിംഫെയറിന്റെ ധാരണ താരങ്ങള്‍ക്കല്ലാതെ ആര്‍ക്കും മുഖമില്ലെന്നാണ്. ഫിലിംഫെയറിന്റെ മാന്യതയില്ലാത്ത ആര്‍ക്കും അവര്‍ വില നല്‍കുന്നില്ല. അതാണ് കാര്യം. അവരുടെ ലോകത്ത് സഞ്ജയ് ലീല ബന്‍സാലിയോ സൂരജ് ബര്‍ജാത്യയോ പോലുള്ള വലിയ സംവിധായകര്‍ക്ക് മുഖമില്ല.

ഫിലിം ഫെയര്‍ അവാര്‍ഡ് കാരണമല്ല ഒരു സിനിമാ നിര്‍മ്മാതാവിന്റെ അന്തസ്സ് ലഭിക്കുന്നത്, സംവിധായകരെ അപമാനിക്കുന്ന ഈ സംവിധാനം അവസാനിപ്പിക്കണം. ബോളിവുഡിലെ അഴിമതിക്കും ഇത്തരം അനീതികള്‍ക്കെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഞാന്‍ ഈ അവാര്‍ഡില്‍ പങ്കെടുക്കുന്നില്ലെന്നും കുറിപ്പില്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

More in News

Trending