Connect with us

‘ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു, അവനൊരു സുന്ദരക്കുട്ടനാണ്’; ചിത്രങ്ങളുമായി വിസ്മയ മോഹന്‍ലാല്‍

Malayalam

‘ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു, അവനൊരു സുന്ദരക്കുട്ടനാണ്’; ചിത്രങ്ങളുമായി വിസ്മയ മോഹന്‍ലാല്‍

‘ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു, അവനൊരു സുന്ദരക്കുട്ടനാണ്’; ചിത്രങ്ങളുമായി വിസ്മയ മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനും ആരാധകര്‍ ഏറെയാണ് വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രണവിന് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളുടെ ലിസ്റ്റിലേയ്ക്ക് ഇടം നേടാന്‍ കാലതാമസമുണ്ടായിരുന്നില്ല. സിനിമയില്‍ എത്തിയില്ലെങ്കിലും പ്രണവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകള്‍ വിസ്മയയ്ക്കും ആരാധകര്‍ ഏറെയാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് വിസ്മയ എന്ന മായ. തന്റെ സന്തോഷങ്ങളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ താരപുത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിസ്മയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. മായ ഏറ്റവും സ്‌നേഹിക്കുന്ന ഒരു വിഭാഗമുണ്ട്. അവരെ കുഞ്ഞുങ്ങള്‍ എന്നാണ് വിസ്മയ വിളിക്കുന്നത് പോലും. ‘ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു, അവനൊരു സുന്ദരക്കുട്ടനാണ്’ എന്നാണ് വിസ്മയ കുറിച്ചത്. ഒപ്പം ചിത്രങ്ങളുമുണ്ട്.

കാസ്‌പെറോ എന്നാണ് അവന്റെ പേര്. സുന്ദരനാണെന്ന് പറഞ്ഞിട്ടും വിസ്മയ അവന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ദൂരെ സൂര്യാസ്തമയം നോക്കിയിരിക്കുകയാണ് മിടുക്കനായ ഈ നായക്കുട്ടി. മുഖത്തിന്റെ സൈഡ്‌വ്യൂ നല്‍കിയ ചിത്രവും കൂടിയുണ്ട്. അതുകണ്ടാല്‍ അവന്‍ വിസ്മയ പറഞ്ഞതുപോലെതന്നെ മിടുക്കനും സുന്ദരനുമാണ് എന്നറിയാന്‍ സാധിക്കുമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. വിസ്മയയുടെ പേജില്‍ വളര്‍ത്തുനായ്ക്കളുടെ വേറെയും ചിത്രങ്ങളുണ്ട്.

അവയ്‌ക്കൊപ്പം കളിക്കുകയും, അവയെ ഓമനിക്കുകയും ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുന്നയാളാണ് വിസ്മയ എന്ന് ചിത്രങ്ങള്‍ പറയും. അച്ഛന്‍ മോഹന്‍ലാലിന് പ്രിയം പൂച്ചകളോടാണ് എങ്കില്‍ നായ്ക്കളോടാണ് മകള്‍ക്ക് സ്‌നേഹം. ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്ന് വൈറലായതിന് പിന്നാലെ
നിരവധി പേരാണ് താരപുത്രിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം, ഇടയ്ക്ക് തായ്‌ലന്‍ഡില്‍ പോയി മോതായ് ചെയ്ത്, ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു. കഠിന പരിശ്രമത്തിലൂടെയാണ് വിസ്മയ അത്തരമൊരു നേട്ടം കൈവരിച്ചത്. തായ്ലന്‍ഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് വിസ്മയ ശരീര ഭാരം കുറച്ചത്. 22 കിലോ ഭാരം കുറയ്ക്കാനായതായി വിസ്മയ ഇന്‍സ്റ്റഗ്രാം പോസിറ്റില്‍ പറഞ്ഞു. ഫിറ്റ് കോഹിന് വിസ്മയ നന്ദിയും അറിയിച്ചു.

‘ഫിറ്റ് കോഹ് തായ്ലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വന്നപ്പോള്‍ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു’. ‘ശരീര ഭാരം കുറയ്ക്കാനും ആരോ?ഗ്യത്തോടെ ഇരിക്കാനും ഞാന്‍ ആ?ഗ്രഹിച്ചു. പക്ഷേ അതിനായി ഒന്നും ചെയ്യാതെയും കുറച്ച് വര്‍ഷങ്ങള്‍ ചിലവഴിച്ചു. പടികള്‍ കയറുമ്പോള്‍ എനിക്ക് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെയാണ്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു’

‘ഇത് വല്ലാത്തൊരു സാഹസികമായ യാത്ര ആയിരുന്നു. ആദ്യമായി ‘മ്യു തായ്’ പരീക്ഷിക്കുന്നത് മുതല്‍ മനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത്തരം പ്രവ!ത്തികള്‍ ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ല!’.’പരിശീലകന്‍ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഒരു മികച്ച പരിശീലകനാണ് അദ്ദേഹം. ഓരോ ദിവസവും 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നല്‍കുന്നതില്‍ നിന്ന് തുടങ്ങുന്നു. എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ച് നില്‍ക്കുകയും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി കരുതലുണ്ടാവുകയും ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു’

‘പരിക്കേറ്റപ്പോള്‍ സഹായിച്ചും മുന്നോട്ട് പോകാന്‍ എന്നെ തിട്ടപ്പെടുത്തിയും കഠിനമാകുമ്പോള്‍ ഉപേക്ഷിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചും അദ്ദേഹം കൂടെയുണ്ടായിരുന്നു. കഴിയില്ലെന്ന് സ്വയം തോന്നിയപ്പോള്‍ എനിക്ക് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്ന നിരവധി വേളകള്‍. അതെ, ഇത് ശരീരഭാരം കുറയ്ക്കുക എന്നതിലുപരിയായുള്ള കാര്യമാണ്. പുതിയ കുറേ കാര്യങ്ങള്‍ പരീക്ഷിച്ചു. ചില ആളുകളെ കണ്ടു അതിശയപ്പെട്ടു. എന്നെത്തന്നെ വിശ്വസിക്കാനും മുന്നോട്ട് നയിക്കാനും കഴിഞ്ഞു. ഒടുവില്‍ ഞാന്‍ അത് ചെയ്യുമെന്ന് പറയുന്നതില്‍ നിന്നും ഞാന്‍ അത് ചെയ്യുകയുമാണ്. ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ പറയും. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി’ എന്നാണ് വിസ്മയ കുറിച്ചത്.

More in Malayalam

Trending

Recent

To Top