രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് ഹരി വൈരവന് മരണപ്പെടുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കൂഴു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനാകുന്നത്. കുറേ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
എന്നാല്‍ ഇപ്പോഴിതാ ഹരി വൈരവന്റെ വിയോഗത്തോടെ പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈത്താങ്ങുമായെത്തിയിരിക്കുകയാണ് നടന് വിഷ്ണു വിശാല്‍.
വൈരവന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് വിഷ്ണു പറഞ്ഞു. വൈരവന്റെ രണ്ട് വയസുള്ള മകളുടെ ഭാവിയിലെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും വിഷ്ണു പറഞ്ഞു. പുതിയ ചിത്രമായ ഗാട്ടാ ഗുസ്തിയുടെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്.
വൈരവനുമായി നല്ല അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. തന്നാല്‍ കഴിയുന്ന സഹായമെല്ലാം ചെയ്തിരുന്നു. പക്ഷേ അതാരോടും പറഞ്ഞിരുന്നില്ല. എന്ത് സഹായവും ചെയ്ത് തരാമെന്നും മകളുടെ പഠനത്തിന്റെ എല്ലാ ചെലവും വഹിച്ചോളാമെന്ന് ഹരിയുടെ ഭാര്യയോട് പറഞ്ഞിട്ടുണ്ട്.
വൈരവന് അവസാനമായി അയച്ച ശബ്ദസന്ദേശം ഇപ്പോഴും ഫോണിലുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും അത് കേട്ടുവെന്നും നടന് പറഞ്ഞു. വെണ്ണിലാ കബഡി കൂഴു തന്നെയാണ് വിഷ്ണു വിശാലിന്റേയും ആദ്യചിത്രം. അന്ന് മുതല്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും.
കന്നട നടനും ടിവി സീരിയല്‍ സംവിധായകനുമായ നിതിന്‍ ഗോപി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ...
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്. ‘സ്വീകരണം...
ദിലീപും നടന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്തതട്ടാശ്ശേരികൂട്ടത്തിന്റെ റിലീസിന്റെ അന്നാണ് അനൂപിന്റെ ഭാര്യ ലക്ഷ്മി...