News
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അജിത് – വിജയ് സിനിമകള്‍ ‘ക്ലാഷ് റിലീസിന്’; ആകാംക്ഷയോടെ ആരാധകര്‍
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അജിത് – വിജയ് സിനിമകള്‍ ‘ക്ലാഷ് റിലീസിന്’; ആകാംക്ഷയോടെ ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് – അജിത്ത് ചിത്രങ്ങള്‍ക്കായി. പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം വിജയ് നായകനാകുന്ന ‘വാരിസ്’, അജിത് നായകനാകുന്ന ‘തുനിവ്’ എന്നീ സിനിമകള്‍ ഒരേദിവസം റിലീസിന് ഒരുങ്ങുകയാണ്.
അജിത്ത് ചിത്രവും വാരിശിനൊപ്പം പൊങ്കല്‍ റിലീസ് ആകുമെന്ന് അറിഞ്ഞപ്പോള്‍ വിജയ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാര വിഷയം.
വാരിശില്‍ വിജയ്‌യുടെ സഹോദരനായി അഭിനയിക്കുന്നത് തമിഴ് നടന്‍ ഷാം ആണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടന്‍ വിജയ്‌യെക്കുറിച്ച് സംസാരിച്ചിരുന്നു. ‘തുനിവ്’ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ വിവരം പറയാന്‍ ഷാം വിജയ്‌യെ ഫോണില്‍ വിളിച്ചു.
വളരെ ശാന്തനായിരുന്നു അദ്ദേഹം, തന്റെ സുഹൃത്തിന്റെ സിനിമ തന്റെ സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു നടന്റെ പ്രതികരണം. ‘വാരിസി’നൊപ്പം ‘തുണിവും’ ബോക്‌സ് ഓഫീസില്‍ വിജയിക്കട്ടെയെന്ന് വിജയ് ആശംസിച്ചതായും ഷാം പറഞ്ഞു. മറ്റ് അഭിനേതാക്കളുടെ സിനിമകളോടുള്ള വിജയ്‌യുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തുണ്ട്.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത് – വിജയ് സിനിമകള്‍ ‘ക്ലാഷ് റിലീസ്’ ചെയ്യുന്നത്. 2014ല്‍ ആണ് ഇതിനുമുന്‍പ് വിജയ്, അജിത്ത് ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിയത്. ‘ജില്ല’യും ‘വീരവു’മായിരുന്നു ചിത്രങ്ങള്‍. ഇരു സിനിമകളുടെയും പ്രീ റിലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ വാരിശിനെ വെല്ലുന്നതാണ് തുനിവിന്റെ കണക്കുകള്‍. തുനിവിന് 285 കോടിയുടെയും വാരിസിന് 195 കോടിയുമാണ് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍.