Connect with us

ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്നുപറഞ്ഞ് യാത്രയാക്കി

Malayalam

ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്നുപറഞ്ഞ് യാത്രയാക്കി

ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്നുപറഞ്ഞ് യാത്രയാക്കി

സിവിൽ സർവീസ് പരീക്ഷ ജയിച്ച് ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി ചുമതലയേറ്റിരിക്കുകയാണ് . സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി കേരളത്തിന്‍റെ അഭിമാനമായി ശ്രീധന്യ സുരേഷ് മാറി. ശ്രീധന്യ സുരേഷിനെ പ്രശംസിച്ച് നടൻ വിനോദ് കോവൂര്‍. ശ്രീധന്യ ഐഎഎസ് പരീക്ഷ വിജയിച്ച സമയത്ത് വയനാട്ടിലെ വീട്ടില്‍ ചെന്നു താന്‍ കണ്ടിരുന്നുവെന്നും അന്ന് സംസാരിച്ചു പിരിയുമ്പോള്‍ ഇനി കലക്ടറായികോഴിക്കോടെത്തുമ്പോള്‍ കാണാം എന്നുപറഞ്ഞു കൊണ്ടാണ് തന്നെ യാത്രയാക്കിയതെന്നും വിനോദ് പറയുന്നു.

വിനോദ് കോവൂരിന്റെ കുറിപ്പ് വായിക്കാം:

ഒരു പാട് സന്തോഷം തോന്നിയ നിമിഷം IAS പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്‌നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടില്‍ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച് വിശേഷങ്ങള്‍ പങ്കിട്ട് യാത്ര തിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്ന് ചിരിച്ച് കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓര്‍ത്തു പോവുന്നു.

ഇന്ന് കാലത്ത് കോഴിക്കോട് അസ്സി. കലക്ടറായി ചാര്‍ജെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ വലിയ ആഹ്‌ളാദം തോന്നി. പൊരുതി നേടിയ വിജയമാണിത് നേട്ടമാണിത് ശ്രീ ധന്യ , അഭിമാനിക്കുന്നു, ഒപ്പം മനസിന്റെ അക തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായ് ആശംസിക്കുന്നു. ഒരു ബിഗ് സല്യൂട്ടും അസി: കലക്ടറില്‍ നിന്നും കലക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ് ആ ദിവസവും വരും കാത്തിരിക്കുന്നു പ്രാര്‍ത്ഥനയോടെ..

actor vinod kovoor about sreedhanya suresh ias from wayanad newly appoined kozhikode sub collector……

Continue Reading
You may also like...

More in Malayalam

Trending

Recent

To Top