Connect with us

ഇതിൽ മഴ കൊള്ളാതെ അഭിനയിച്ച ഒരേ ഒരാൾ ഞാൻ ആയിരിക്കും, ജൂഡിന് എന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ ഉള്ള എല്ലാ സീനിലും അവൻ എനിക്ക് ഒരു കുട തന്നിട്ടുണ്ട്.” – വിനീത്

Uncategorized

ഇതിൽ മഴ കൊള്ളാതെ അഭിനയിച്ച ഒരേ ഒരാൾ ഞാൻ ആയിരിക്കും, ജൂഡിന് എന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ ഉള്ള എല്ലാ സീനിലും അവൻ എനിക്ക് ഒരു കുട തന്നിട്ടുണ്ട്.” – വിനീത്

ഇതിൽ മഴ കൊള്ളാതെ അഭിനയിച്ച ഒരേ ഒരാൾ ഞാൻ ആയിരിക്കും, ജൂഡിന് എന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ ഉള്ള എല്ലാ സീനിലും അവൻ എനിക്ക് ഒരു കുട തന്നിട്ടുണ്ട്.” – വിനീത്

നടൻ, ഗായകൻ, സംവിധായകൻ എന്നിങ്ങനെ മലയാള സിനിമയിൽ നിരവധി മേഖലകളിൽ സജീവമാണ് വിനീത് ശ്രീനിവാസൻ . പാട്ടായാലും സിനിമയായാലും ഫാൻസിനെ കയ്യിലെടുക്കാൻ വിനീതിന് തന്റേതായ മിടുക്കുണ്ട്. സംവിധാനം ചെയ്ത ഓരോ ചിത്രവും കാലാകാലങ്ങളിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 2018 ന്റെ ഭാഗമാകാൻ വിനീത് ശ്രീനിവാസനും ഉണ്ടായിരുന്നു.

കേരളക്കരയെ മുഴുവൻ സങ്കടക്കയത്തിലാക്കിയ 2018 ലെ മഹാപ്രളയം ജൂഡ് സിനിമയാക്കിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. നൂറു കോടി ക്ലബ്ബിലും മലയാളികളുടെ മനസിലും ഇടം നേടി ഇപ്പോഴും നിറഞ്ഞ സദസുകളിൽ ചിത്രം പ്രദർശനത്തിനുണ്ട്. മലയാള സിനിമയിലെയും തമിഴിലെയും ഉൾപ്പെടെ വമ്പൻ താരനിര അണിനിരന്ന ഈ ചിത്രത്തിന് പ്രേക്ഷക പ്രശംസ ഏറെയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങിൽ വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചും തന്റെ സിനിമയിലെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

“ഒരു ടീസർ ഒക്കെ കണ്ടിട്ട് രോമാഞ്ചം വരുന്നത് ഒക്കെ കുറെ നാൾ കഴിഞ്ഞിട്ടാണ്. ഞങ്ങൾ ഒക്കെ ഏതാണ്ട് ഒരുമിച്ചു തുടങ്ങിയവരായാണ്. ഞാനും ജൂഡും ഒരുമിച്ചാണ് സിനിമയിലേക്ക് ഇറങ്ങിയത്. മലർവാടി ആർട്സ് ക്ലബ് ചെയ്യുമ്പോൾ ജൂഡ് എന്റെ കൂടെ ഉണ്ടായിരുന്നു.നമ്മുടെ ഒക്കെ ശീലം എന്ന് പറയുന്നത് ഞങ്ങൾക്ക് കിട്ടുന്ന ഫെസിലിറ്റി വച്ച് എങ്ങിനെയെങ്കിലും പടം ചെയ്യുക എന്നുള്ളതാണ്. അങ്ങിനെ ഞങ്ങൾ അഡ്ജസ്റ്റ് ചെയ്ത് പടം ചെയ്തിട്ടുണ്ട്. ഓം ശാന്തി ഓശാന ഒക്കെ ജൂഡ് ചെയ്തപ്പോഴും എനിക്ക് അത് മനസിലായതാണ്.

അതുകൊണ്ടുതന്നെ ഇതിന്റെ കഥ അവൻ എന്നോട് വന്നു പറഞ്ഞപ്പോൾ ഞാൻ ആദ്യം അവനോട് ചോദിച്ചത് ഇത് നീ എങ്ങിനെ ഷൂട്ട് ചെയ്യും എന്നായിരുന്നു.പക്ഷെ അത് ഒട്ടും ചോരാതെ കഥയിൽ എന്താണോ ഉള്ളത് അതുപോലെ അവൻ സിനിമയിൽ എടുത്തു വച്ചിട്ടുണ്ട്.ഷൂട്ടിന് പോയ സമയത്ത് ടൊവിയുടെ കുറച്ച് ഫൂട്ടേജ് ജൂഡ് എന്നെ കാണിച്ചിട്ടുണ്ടായിരുന്നു. പ്രളയത്തിന്റെ സമയത്ത് നമ്മളെ എല്ലാവരെയും ഭയങ്കരമായിട്ട് ഇൻസ്പയർ ചെയ്തയാളാണ് ടൊവിനോ.

ആ ലെവലിൽ തന്നെ ടൊവിയുടെ കുറച്ച് ഫൂട്ടേജ് ഞാൻ കണ്ടു. അത് ബിഗ്‌സ്‌ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ്. ഈ സിനിമയുടെ പാർട്ട് ആവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്.ഇതിൽ മഴ കൊള്ളാതെ അഭിനയിച്ച ഒരേ ഒരാൾ ഞാൻ ആയിരിക്കും. ജൂഡിന് എന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ ഉള്ള എല്ലാ സീനിലും അവൻ എനിക്ക് ഒരു കുട തന്നിട്ടുണ്ട്.” – വിനീത് പറഞ്ഞു. വിനീത് വലിയ മനസുള്ള ആളാണെന്നു ആണ് ആരാധകർ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. വിനീതിന്റെ വാക്കുകൾ കേൾക്കുന്ന സന്തോഷത്തിൽ ജൂഡ് വിനീതിന്റെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

More in Uncategorized

Trending