Malayalam Breaking News
ലീലയുടെ കരിന്തണ്ടനായി വിനായകനെത്തുന്നു …
ലീലയുടെ കരിന്തണ്ടനായി വിനായകനെത്തുന്നു …
By
ലീലയുടെ കരിന്തണ്ടനായി വിനായകനെത്തുന്നു …
മലയാള സിനിമയുടെ അഭിനയ പ്രതിഭകളിൽ ഒരാളാണ് വിനായകൻ. ആദിവാസിയായ കരിന്തണ്ടന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ കരിന്തണ്ടനായെത്തുന്നത് വിനായകനാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ മലയാളി സംവിധായിക ആയ ലീല സന്തോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രാജീവ് രവി, മധു നീലകണ്ഠന്‍, ബി അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ്‌വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തു വന്നു.
വയനാട്ടിലെ ആദിവാസി ജീവിതത്തെ അടയാളപ്പെടുത്തി സംവിധാനം ചെയ്ത നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ഡോക്യൂമെന്ററിയിലൂടെയാണ് ലീല സന്തോഷ് ശ്രദ്ധേയയാവുന്നത്. കെ.ജെ ബേബിയുടെ കനവിലൂടെയാണ് ലീല സന്തോഷ് സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നത്. കെ.ജെ ബേബി സംവിധാനം ചെയ്ത ഗുഡയില്‍ ലീല സന്തോഷ് സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
vinayakan as karinthandan