Connect with us

“പെൺകുട്ടികൾ കിലുങ്ങുന്ന പാദസരം അണിഞ്ഞു സ്കൂളിൽ വന്നാൽ അത് ആണ്‍കുട്ടികളുടെ പഠനത്തെ ദോഷമായി ബാധിക്കും” – വിവാദ സർകുലറുമായി തമിഴ്‌നാട് സർക്കാർ

Malayalam Breaking News

വ്യത്യസ്തമായൊരു സർക്കുലർ ഇറക്കിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ . ആൺകുട്ടികളുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിൽ പെൺകുട്ടികൾ സ്കൂളിൽ വരരുതെന്നാണ് സർക്കുലർ . ഇതിനെ പറ്റി വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കിട്ടൻ നൽകിയ വിശദീകരണം വിവാദമായിരിക്കുകയാണ്.

സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ കിലുങ്ങുന്ന പാദസരമിട്ടാല്‍ അത് ആണ്‍കുട്ടികളുടെ പഠനത്തെ ദോഷമായി ബാധിക്കും എന്നാണ് അദ്ദേഹം പറയുന്നത്.മാത്രമല്ല കുട്ടികള്‍ മോതിരം ധരിച്ചു ക്ലാസിലെത്തിയാല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ടാല്‍ അതിന്റെ ആശങ്ക പഠനത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലമായ ഗോപിച്ചെട്ടിപ്പാളയത്തു വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ സൈക്കിള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

tamilnadu governments anklet controversy

More in Malayalam Breaking News

Trending

Malayalam