Connect with us

തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ഉയര്‍ത്തിക്കാട്ടുന്ന ദ്രാവിഡപാര്‍ട്ടികളുടെ ശൈലിയിലേയ്ക്ക് വിജയും!

News

തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ഉയര്‍ത്തിക്കാട്ടുന്ന ദ്രാവിഡപാര്‍ട്ടികളുടെ ശൈലിയിലേയ്ക്ക് വിജയും!

തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ഉയര്‍ത്തിക്കാട്ടുന്ന ദ്രാവിഡപാര്‍ട്ടികളുടെ ശൈലിയിലേയ്ക്ക് വിജയും!

പുതിയ പാര്‍ട്ടിയുമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന്‍ വിജയ് പിന്തുടരുക തമിഴ് സ്വത്വരാഷ്ട്രീയം. പാര്‍ട്ടിയുടെ പേരില്‍ത്തന്നെ തമിഴകം എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടുള്ള വിജയ് പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്കുള്ള പ്രതിജ്ഞയിലും തമിഴ് വൈകാരിതയ്ക്ക് പ്രാധാന്യംനല്‍കി. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ഉയര്‍ത്തിക്കാട്ടുന്ന ദ്രാവിഡപാര്‍ട്ടികളുടെ ശൈലിയാണ് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും പയറ്റാനൊരുങ്ങുന്നതെന്ന് ഇതിലൂടെ വ്യക്തമായി.

ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേയുള്ള സമരങ്ങള്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ.യുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകപങ്കുവഹിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഹിന്ദിപ്രചാരണങ്ങളെ ഇപ്പോഴും ഡി.എം.കെ. ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്. ഇതേവഴിയിലാകും താനും സഞ്ചരിക്കുകയെന്ന സൂചനയാണ് വിജയ് നല്‍കുന്നത്. തമിഴ് ഭാഷയെ സംരക്ഷിക്കാന്‍വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഭാഷാപോരാളികളുടെ ലക്ഷ്യം നിറവേറ്റാന്‍ പ്രവര്‍ത്തിക്കുമെന്നാണ് തമിഴക വെട്രി കഴകത്തിന്റെ പ്രതിജ്ഞയില്‍ പറയുന്നത്.

ഭാഷാപോരാട്ടം തുടരുമെന്ന പ്രഖ്യാപനത്തിലൂടെ ബി.ജെ.പി.വിരുദ്ധത രാഷ്ട്രീയമായിരിക്കുമെന്ന സൂചനയും വിജയ് നല്‍കുന്നു. സമത്വം, സാമൂഹികനീതി തുടങ്ങിയ ദ്രാവിഡകക്ഷികളുടെ ആശയവും വിജയ് കടമെടുത്തിരിക്കുകയാണ്. അംബേദ്കര്‍, പെരിയാര്‍, കാമരാജ് എന്നിവരുടെ ചിന്തകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്.

ജാതിരാഷ്ട്രീയം ശക്തമായി നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ ദളിത് വോട്ടുകളിലും വിജയ് കണ്ണുവെക്കുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം അംബേദ്കര്‍ ജയന്തി ആഘോഷിച്ച് തുടങ്ങിയിരുന്നു.

ഇടതുപക്ഷവുമല്ല, വലതുപക്ഷവുമല്ല തന്റെ പാര്‍ട്ടി മധ്യത്തിലായിരിക്കുമെന്നാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം ആരംഭിച്ചപ്പോള്‍ പറഞ്ഞത്. ദ്രാവിഡകക്ഷികളുമായി കൂട്ടുകെട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ആത്മീയരാഷ്ട്രീയമാണ് തന്റെ നയമെന്നായിരുന്നു കമലിന് ഒപ്പം രാഷ്ട്രീയപ്രവേശത്തിന് ഒരുങ്ങിയ രജനിയുടെ പ്രഖ്യാപനം. ഇതേസമയം തമിഴ് വൈകാരികതയും സമത്വവുമായിരിക്കും തമിഴക വെട്രി കഴകം പിന്തുടരുന്ന പാതയെന്നാണ് വിജയ്‌യുടെ നിലപാട്.

More in News

Trending

Recent

To Top