Connect with us

പോ ണ്‍ താരം സോഫിയാ ലിയോണിനെ മരിച്ച നിലില്‍ കണ്ടെത്തി

News

പോ ണ്‍ താരം സോഫിയാ ലിയോണിനെ മരിച്ച നിലില്‍ കണ്ടെത്തി

പോ ണ്‍ താരം സോഫിയാ ലിയോണിനെ മരിച്ച നിലില്‍ കണ്ടെത്തി

പ്രശസ്ത പോ ണ്‍ താരം സോഫിയാ ലിയോണിനെ മരിച്ച നിലില്‍ കണ്ടെത്തി. 26 വയസായിരുന്നു. നടിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സോഫിയയുടെ കുടുംബത്തിന് അവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സോഫിയയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നടിയുടെ മരണം കുടുംബം സ്ഥിരീകരിച്ചു. സംഭവം പോലീസ് അന്വേഷിക്കുകയാണ്. മാര്‍ച്ച് ഒന്നിനാണ് കുടുംബാംഗങ്ങള്‍ അവസാനമായി സോഫിയയോട് സംസാരിച്ചത്.

‘അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാര്‍ത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്‌ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേര്‍പാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകര്‍ത്തു’ എന്നാണ് സോഫിയുടെ രണ്ടാനച്ഛന്‍ മൈക്ക് റൊമേറോ അറിയിച്ചത് .

നടിയുടെ സംസ്‌കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ‘ഗോഫണ്ട്മീ’ എന്ന വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. 1997 ജൂണ്‍ പത്തിന് മയാമിയിലായിരുന്നു സോഫിയാ ലിയോണിന്റെ ജനനം. 18ാം വയസിലാണ് സോഫിയ പോ ണ്‍ ചിത്ര മേഖലയിലേയ്ക്ക് കടന്നുവന്നത്. ഒരു മില്ല്യണ്‍ ഡോളറായിരുന്നു ( 8.24 കോടി രൂപ) നടിയുടെ പ്രതിഫലം.

അതേസമയം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ മേഖലയിലെ നടികള്‍ മരിക്കുന്നതു സംബന്ധിച്ച് വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. മൂന്നു മാസത്തിനിടെ നാലാമത്തെ പോ ണ്‍ താരമാണ് മരണത്തിനു കീഴടങ്ങുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ നടിയ ജെസ്സി ജെയ്‌നിനെ കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറിനൊപ്പം ഒക്‌ലഹോമയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെറു നടി തൈന ഫീല്‍ഡ്‌സും ജനുവരിയില്‍ അന്തരിച്ചു. കഴിഞ്ഞ മാസമാണ് നടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ മരണമടഞ്ഞത്.

More in News

Trending

Recent

To Top