Malayalam
വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യനാണ് ബി ഉണ്ണിക്കൃഷ്ണൻ;വെളിപ്പെടുത്തലുമായി വിധു വിൻസെന്റ്!
വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യനാണ് ബി ഉണ്ണിക്കൃഷ്ണൻ;വെളിപ്പെടുത്തലുമായി വിധു വിൻസെന്റ്!
സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണിക്കൃഷ്ണനെ കുറിച്ച് സംവിധായിക വിധു വിന്‍സെന്റ് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യനാണ് ബി ഉണ്ണിക്കൃഷ്ണനെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വിധു പറയുന്നത്.
‘നമ്മള്‍ കാണുന്ന സിനിമകള്‍ക്കപ്പുറത്തേക്കുള്ള മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. മാന്‍ഹോള്‍ കഴിഞ്ഞതിന് ശേഷം ഒരു മൂന്ന് വര്‍ഷത്തോളം സ്റ്റാന്‍ഡ് അപ്പിന്റെ തിരക്കഥയുമായി സ്ത്രീപക്ഷ സിനിമകള്‍ ചെയ്തിട്ടുള്ള നിര്‍മ്മാതാക്കള്‍ അടക്കമുള്ളവരെ സമീപിച്ചിരുന്നു. പിന്നീടാണ് ബി.ഉണ്ണിക്കൃഷ്ണനെ സമീപിക്കുന്നത്.’
മാന്‍ഹോളിന് ശേഷം വിധു സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ് ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫുമാണ് നിര്‍മ്മിക്കുന്നത്. സ്റ്റാന്‍ഡ് അപ് നിര്‍മ്മിക്കാനാവശ്യമായ പണത്തിന് വേണ്ടി പല വഴിക്കും ശ്രമിച്ചെങ്കിലും ആവശ്യമായ പണം കണ്ടെത്താനാവാത്ത അവസ്ഥയുണ്ടായെന്ന് വിധു നേരത്തെ പറഞ്ഞിരുന്നു.
vidhu vincent about b unnikrishnan