Connect with us

റോളക്‌സ് എപ്പോഴെന്ന് വരുണ്‍ ധവാന്‍; മറുപടിയുമായി സൂര്യ

News

റോളക്‌സ് എപ്പോഴെന്ന് വരുണ്‍ ധവാന്‍; മറുപടിയുമായി സൂര്യ

റോളക്‌സ് എപ്പോഴെന്ന് വരുണ്‍ ധവാന്‍; മറുപടിയുമായി സൂര്യ

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് വിക്രം. റോളക്‌സ് എന്നായിരുന്നു സിനിമയില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അതിഥി വേഷമായിരുന്നിട്ട് കൂടിയും വന്‍ സ്വീകാര്യതയായിരുന്നു കഥാപാത്രത്തിന് ലഭിച്ചത്.

പിന്നാലെ റോളക്‌സ് എന്ന കഥാപാത്രം നായകനാകുന്ന സിനിമ എത്തുമെന്നും ലോകേഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ റോളക്‌സിന്റെ വരവിനെ കുറിച്ച് സൂര്യ തന്നെ പറയുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ആമസോണ്‍ െ്രെപം വീഡിയോയുടെ വേദിയില്‍ വച്ച് ബോളിവുഡ് താരം വരുണ്‍ ധവാനാണ് റോളക്‌സിനെ കുറിച്ച് സൂര്യയോട് ചോദിച്ചത്. താന്‍ റോളക്‌സ് എന്ന കഥാപാത്രത്തിന്റെ വലിയ ആരാധകനാണെന്നും ചിത്രം എപ്പോള്‍ എത്തുമെന്നുമായിരുന്നു വരുണ്‍ ധവാന്റെ ചോദ്യം.

‘ആ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ് എന്നായിരുന്നു സൂര്യയുടെ മറുപടി.’ റോളക്‌സ് എന്ന കഥാപാത്രത്തെ നായകനാക്കി ലോകേഷ് എന്നോട് ഒരുവരിയായി കഥ പറഞ്ഞിട്ടുണ്ട്. ഇരുമ്പ് കൈ മായാവി എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലായിരിക്കും റോളക്‌സിന് മുമ്പായി താന്‍ അഭിനയിക്കുകയെന്നും നടന്‍ പറഞ്ഞു.

സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന കങ്കുവയുടെ പ്രമോഷനോട്അനുബന്ധിച്ച പരിപാടിയിലാണ് സൂര്യ പങ്കെടുത്തത്. ചിത്രത്തിലെ പ്രതിനായകന്‍ ബോബി ഡിയോളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഉടന് തിയേറ്ററുകളിലെത്തും.

More in News

Trending

Recent

To Top