Connect with us

തൃക്കടവൂര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക്; അഹങ്കരികള്‍ക്കുള്ളമറുപടിയാണിത്..

Malayalam Breaking News

തൃക്കടവൂര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക്; അഹങ്കരികള്‍ക്കുള്ളമറുപടിയാണിത്..

തൃക്കടവൂര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക്; അഹങ്കരികള്‍ക്കുള്ളമറുപടിയാണിത്..

ക്ഷേത്രത്തിലെ പരിപാടിക്കിടെ മൈക്ക് വലിച്ചെറിഞ്ഞ് രോഷപ്രകടനം നടത്തിയ നടി ഊര്‍മ്മിള ഉണ്ണിയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം ദിവസമായ ഇന്നലെ മകൾ ഉത്തരാ ഉണ്ണിയുടെ പരിപാടി നടക്കാനിരിക്കെയാണ്‌ പോലീസ് ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കേണ്ട അവസ്ഥ വന്നത്. പതിനായിരക്കണക്കിന് ജനങ്ങളായിരുന്നു നൃത്തം കാണാനായി തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൂന്ന് തവണ മൈക്ക് ഓഫായി. ഇതോടെ കലിപ്പിലായ ഉര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും ഇവര്‍ സംസാരിക്കുകയും ചെയ്തു. അമ്പലത്തിൽ നടന്ന ഈ പ്രവൃത്തിയാണ് ഭക്തരെ ചൊടിപ്പിച്ചത്. ഇതോടെ ഈ സംഭവത്തിന്റെ വീഡിയോയും ആഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങി.

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണനാണ് സംഭവത്തില്‍ പ്രതികരിച്ച്‌ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

രാഗംരാധ കൃഷ്ണന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം:

ഊര്‍മിള ഉണ്ണി നിങ്ങള്‍ക്ക് പണമുണ്ടാകാം, സിനിമ നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാര്‍ഗമാണ്. നിങ്ങളുടെ ചിലങ്കയുടെ വള്ളി പൊട്ടിയാല്‍ അതു വലിച്ചെറിഞ്ഞു കളയുമോ. ഇതിന് മാപ്പ് പറഞ്ഞില്ല എങ്കില്‍ നിങ്ങള്‍ കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം അവതരിപ്പിക്കില്ല…….

തൃക്കടവൂരില്‍വാഴും മഹാദേവനോടാണോ … ഊര്‍മിള ഉണ്ണിയുടെ ദേഷ്യം?????? തൃക്കടവൂര്‍ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7-മത് ദിവസമായ ഇന്നലെ രാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുന്‍പില്‍ പ്രശസ്ത സിനിമാ താരം ഊര്‍മിള ഉണ്ണിയുടെ നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാന്‍ മൈക്ക് എടുത്തപ്പോള്‍ അത് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി ….

തുടര്‍ന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്തു തുടര്‍ന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാന്‍സിന് ശേഷം ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കൂട്ടം പിരിഞ്ഞു പോകുകയും ചെയ്തു.

ഒരു മണിക്കുറിന് ശേഷം വിരലില്‍ എണ്ണാവുന്ന കാണികളുടെ മുന്നില്‍ ഡാന്‍സ് കളിക്കേണ്ട ഗതികേട് പ്രശസ്ത താരത്തിനുണ്ടായത് ഭഗവാന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്….

ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവൂര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക് അഹങ്കരികള്‍ക്കുള്ളമറുപടി ആണ്.

Urmila Unni

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top