Connect with us

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ലെ ട്രെയ്‌ലർ ഇന്ന് പുറത്തുവിടും

Malayalam Breaking News

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ലെ ട്രെയ്‌ലർ ഇന്ന് പുറത്തുവിടും

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ലെ ട്രെയ്‌ലർ ഇന്ന് പുറത്തുവിടും

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ലെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും. വൈകിട്ട് 6 മണിക്ക് കോഴിക്കോട് ബീച്ചിൽ വെച്ചാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്.

രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ടോവിനോ നായകനാകുന്ന ചിത്രത്തിൽ അമേരിക്കൻ നടി ഇന്ത്യ ജാര്‍വിസാണ് നായികയായി എത്തുന്നത് . ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം.

ലോകത്തുടനീളം യാത്ര ചെയ്ത അമേരിക്കൻ യുവതി ഇന്ത്യയിലേക്കെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. നിമിഷങ്ങൾക്കകം ആദ്യ ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടുകയും ചെയ്തു വിനോയും ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ ഗാനമാണ് പുറത്തിറങ്ങിയത്.

സൂരജ് എസ് കുറുപ്പ് ന്റെ സംഗീതത്തിൽ റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാടിയിരിക്കുന്നത്. നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മാര്‍ച്ച് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്

about kilometers and kilometers movie

More in Malayalam Breaking News

Trending

Recent

To Top