Social Media
പടം സൂപ്പർ, പക്ഷേ മോനേതാ ഈ പടത്തിൽ! ആരാധകന്റെ ചോദ്യത്തിൽ ഉണ്ണി മുകുന്ദൻ..പ്ലിങ്!
പടം സൂപ്പർ, പക്ഷേ മോനേതാ ഈ പടത്തിൽ! ആരാധകന്റെ ചോദ്യത്തിൽ ഉണ്ണി മുകുന്ദൻ..പ്ലിങ്!
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം കാത്തിരിപ്പിനൊടുവിൽ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം കണ്ട് നരവധി പേരാണ് അഭിന്ദനവുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയെങ്കിലും ഇപ്പോൾ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ഒരു ആരാധകൻ ഉണ്ണിയോട് ചോദിക്കുന്ന ചോദ്യമാണ് വീഡിയോയിൽ
‘പടം സൂപ്പർ ആയിരുന്നു മോനേ, അല്ല മോൻ ഏതാ ഈ പടത്തിൽ?’ ഇതായിരുന്നു ആ ആരാധകന്റെ ചോദ്യം. ഇത് കേട്ട് തലയിൽ കൈവച്ച് ചിരിച്ചുപോയി ഉണ്ണി മുകുന്ദൻ. തുടർന്ന് ആരാധകന് മറുപടിയും നൽകി. ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന ആളാണ് താനെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ഇപ്പോൾ തടി കുറഞ്ഞതാണെന്നും ഉണ്ണി പറഞ്ഞു. ഉണ്ണി മുകുന്ദന്റെ മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചു പോയി. ഉണ്ണി പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിത്തിയിരിക്കുകയാണ്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത് . ഉണ്ണി മുകുന്ദൻ, അച്യുതൻ, അനു സിത്താര, പ്രാചി തെഹ്ലാൻ, ഇനിയ, കനിഹ, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന മാമാങ്കം സംവിധാനം ചെയ്യുന്നത് എം.പത്മകുമാറാണ്. തിരക്കഥയൊരുക്കുന്നത് ശങ്കർ രാമകൃഷ്ണനുമാണ്.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്ൻ്റെ അണിയറയില്‍ ഒരുങ്ങുന്ന സിനിമ എം. പദ്‌മകുമാറാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നത്. 55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ‘മാമാങ്കം’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.
unnimukundhan