Connect with us

പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് പാട്ട് പാടി കൊടുത്ത്‌ പ്രിയതമൻ!

Social Media

പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് പാട്ട് പാടി കൊടുത്ത്‌ പ്രിയതമൻ!

പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് പാട്ട് പാടി കൊടുത്ത്‌ പ്രിയതമൻ!

തേരി ആംഖോം കെ സിവാ ദുനിയാ… എന്ന തുടങ്ങുന്ന ഗാനം പ്രിയതമയ്ക്കായി ഇന്ദ്രജിത്ത് പാടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പതിനേഴാം വിവാഹ വാർഷികവും പൂർണ്ണിമയായുടെ പിറന്നാളും ഒരുമിച്ച് ആഘോഷിക്കുകയാണ് താര കുടുംബം

ഇന്ദ്രജിത്ത് പാടുന്ന വീഡിയോ നടി നിമിഷ സജയനാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. പ്രിയതമന്റെ പാട്ട് കേട്ടുകൊണ്ട് പൂർണ്ണിമ തല ചായ്ച്ച് തൊട്ടടുത്ത് ഉണ്ട് . ‘ഇതുപോലെ എന്നെന്നും ഒന്നിച്ചിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു’ എന്നാണ് നിമിഷയുടെ ആശംസാകുറിപ്പ്. നിരവധി പേരാണ് ഇരുവർക്കും ആശസകളുമായി എത്തിയത്

ഇരുവരും വിവാഹിതരായിട്ട് 17 വർഷം പിന്നിടുകയാണ്. ഈ പ്രത്യേക ദിനത്തിൽ പൂർണിമ തന്റെ ഫേസ്ബുക് പേജിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂര്‍ണിമയുടെ കുറിപ്പ്. കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

മലയാള സിനിമാരംഗത്തും ടെലിവിഷന്‍ പരമ്പരകളും നിറഞ്ഞുനിന്നിരുന്ന സമയത്തായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ ചെറിയ ഇടവേളയെടുത്തെങ്കിലും പൂര്‍ണ്ണിമയുടെ പ്രാണ എന്ന ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു. ഇന്ദ്രജിത്ത് തമിഴിലും മലയാളത്തിലും തിരക്കിട്ട താരമായി മാറിയിരിക്കുന്നു. ചലച്ചിത്രങ്ങളില്‍ പിന്നണി പാടി മകള്‍ പ്രാര്‍ത്ഥനയും സിനിമാ രംഗത്ത് എത്തിയിരിക്കുകയാണ്.

indrajith and poornnimaa indarjith

More in Social Media

Trending