Connect with us

‘ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്’; മറുപടിയുമായി ഉണ്ണി മുകുന്ദന്‍

Malayalam

‘ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്’; മറുപടിയുമായി ഉണ്ണി മുകുന്ദന്‍

‘ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്’; മറുപടിയുമായി ഉണ്ണി മുകുന്ദന്‍

തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാറുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവും നടക്കാറുണ്ട്. ഇപ്പോഴിതാ സിനിമ ഹിറ്റ് ആകാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടിപിടിക്കുന്നുവെന്ന വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പില്‍ നടനെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റിനാണ് താരത്തിന്റെ മറുപടി.

മൂവി സ്ട്രീറ്റില്‍ വന്ന കുറിപ്പ് ഇങ്ങനെ’ ‘മല്ലു സിംഗ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാന്‍ ആണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്.

പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന്‍ മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ ലെവല്‍ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാന്‍ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്’.

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം’

നന്ദി മൂവി സ്ട്രീറ്റ്, മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ജയഗണേഷിനെ ഒഴിവാക്കാം. താഴെയുള്ള പോസ്റ്റില്‍ എന്നെ ചിത്രീകരിച്ചിരിക്കുന്നത് പോലെ തീയറ്ററില്‍ ഈ സിനിമ കണ്ടവരെല്ലാം വര്‍ഗീയവാദികളാക്കും. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ താത്പര്യത്തോട് യോജിക്കാത്ത ഒരു സിനിമ ഞാന്‍ ചെയ്തു എന്നതുകൊണ്ട് ഇത്തരം പൊതു ഇടങ്ങള്‍ വിദ്വേഷം പടര്‍ത്താന്‍ ഉപയോഗിക്കുകയാണ്.

എന്തായാലും, ഒരു സിനിമാഗ്രൂപ്പ് ഇത്തരം ഒരു എഴുത്ത് പോസ്റ്റ് ചെയ്യാന്‍ അനുവദിച്ചുവെന്നത് കൊണ്ട് മനസിലാകുന്നത് അവര്‍ ഒരു സിനിമ ഗ്രൂപ്പ് അല്ലെന്നതാണ്. ഏപ്രില്‍ 11 ആണ് ജയഗണേഷ് റിലീസ് ചെയ്യുന്നത്. അത് നിങ്ങളെ ആസ്വദിപ്പിക്കും. കുടുംബത്തോടൊപ്പം ചിത്രം ആസ്വദിക്കാം’, ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. മിത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടതായിരിക്കാം സിനിമ എന്നാണ് വിലയിരുത്തലുകള്‍.

More in Malayalam

Trending

Recent

To Top