Malayalam
ആ സിനിമയെടുത്തത് എന്റെ വീട് പണയംവെച്ച്, ഭയങ്കര ഗുണ്ടയുടെ കൂടെയിരുത്തി അയാളോട് സംസാരിക്കുന്ന അതേരീതിയിലാണ് എന്നെയും ചോദ്യം ചെയ്തത്; എന്തിന് ഈ സിനിമ ചെയ്തുവെന്ന് തോന്നിപ്പോയെന്ന് ഉണ്ണി മുകുന്ദന്‍
ആ സിനിമയെടുത്തത് എന്റെ വീട് പണയംവെച്ച്, ഭയങ്കര ഗുണ്ടയുടെ കൂടെയിരുത്തി അയാളോട് സംസാരിക്കുന്ന അതേരീതിയിലാണ് എന്നെയും ചോദ്യം ചെയ്തത്; എന്തിന് ഈ സിനിമ ചെയ്തുവെന്ന് തോന്നിപ്പോയെന്ന് ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്ന സിനിമയാണ് ‘മേപ്പടിയാന്‍’ എന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ സിനിമയുടെ റിലീസിന് മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ ഇഡി അന്വേഷണം വരുന്നത്. അന്ന് താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്. ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്ത അധ്യായമാണത് എന്നാണ് നടന്‍ പറയുന്നത്.
വ്യക്തിപരമായി ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ സിനിമയാണ് മേപ്പടിയാന്‍. ഈ സിനിമയുടെ പേരിലാണ് ഇഡി റെയ്ഡ് ഉണ്ടായത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അധ്യായമാണ്. റിലീസിന് പത്ത് ദിവസം മുമ്പാണ് റെയഡ് നടക്കുന്നത്. എന്റെ വലിയൊരു ബിസിനസ് ക്യാന്‍സലായി. ഇഡി റെയ്ഡ് എന്നാല്‍ ഐടി റെയ്ഡ് പോലെയല്ല. രാജ്യദ്രോഹമാണ് കുറ്റമായി വരുക.
സിനിമയുമായി ബിസിനസ് സംസാരിച്ചവര്‍ പിന്‍വലിച്ചു. ഈ സിനിമ എടുക്കാന്‍ എന്റെ വീടാണ് പണയം വെച്ചത്. സിംപതി കിട്ടാന്‍ വേണ്ടിയല്ല പറയുന്നത്. എനിക്ക് പൈസ കടം തന്നയാള്‍ ബിസിനസില്‍ എന്തൊക്കെയോ പ്രശ്‌നത്തില്‍ പെട്ടു. പുള്ളിയുടെ അക്കൗണ്ടില്‍ നിന്ന് എനിക്ക് പൈസ കിട്ടിയത്. ഈ അക്കൗണ്ട് ഇഡി ട്രാക്ക് ചെയ്യുകയും ഫ്രീസ് ചെയ്യുകയും ചെയ്ത് കൊണ്ടിരിക്കവെ ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന കമ്പനിയിലേക്ക് പൈസ പോയിട്ടുണ്ടെന്ന് വ്യക്തമായി.
എന്റെ കഷ്ടകാലത്തിന് പ്രൊഡ്യൂസര്‍മാരായി അച്ഛന്റെയും അമ്മയുടെയും പേര് സര്‍െ്രെപസായി കൊടുത്തിരുന്നു. പിന്നെ എന്തിനത് ഞാന്‍ ചെയ്തു എന്നോര്‍ത്ത് കരഞ്ഞ ദിവസങ്ങളുണ്ട്. കാരണം ഇവര്‍ എന്നെയല്ല, അച്ഛനെയും അമ്മയെയുമാണ് വിളിക്കുന്നത്. അച്ഛനെ വിളിച്ചപ്പോള്‍ അദ്ദേഹം പോയി മാനേജ് ചെയ്തു. അമ്മയെ വിളിച്ചപ്പോള്‍ ഇഡി ഓഫീസിലെ ബോര്‍ഡില്‍ എന്റെ ഫോട്ടോ ഒട്ടിച്ചത് കണ്ടു. ആ ദിവസം മാത്രമാണ് അമ്മ എന്നോട് സിനിമ നമുക്ക് വേണ്ട ഉണ്ണീ എന്ന് പറഞ്ഞത്. എനിക്ക് ഒരുപാട് വിഷമം ആയി. ഞാനാ ഓഫീസറോട് ചോദിക്കുകയും ചെയ്തു.’
‘എന്തിന് ഈ സിനിമ ചെയ്തു എന്നൊക്കെ തോന്നിപ്പോയി. ഞാന്‍ ഇഡി ഓഫീസില്‍ പോയപ്പോള്‍ എന്റെ കൂടെ ഇരുത്തിയത് ഭയങ്കര ഗുണ്ടയെയാണ്. ഇയാളോട് സംസാരിക്കുന്ന അതേ രീതിയിലാണ് എന്നോട് സംസാരിച്ചത്. മേപ്പടിയാന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ അച്ഛനെ ചടങ്ങിലേക്ക് അയച്ചത് മകനെന്ന നിലയില്‍ അഭിമാന നിമിഷമായിരുന്നു’ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.