Connect with us

ഉണ്ട ‘ വനം നശിപ്പിച്ചു ; അന്വേഷിക്കണമെന്ന് ഹൈക്കോടതി

Malayalam

ഉണ്ട ‘ വനം നശിപ്പിച്ചു ; അന്വേഷിക്കണമെന്ന് ഹൈക്കോടതി

ഉണ്ട ‘ വനം നശിപ്പിച്ചു ; അന്വേഷിക്കണമെന്ന് ഹൈക്കോടതി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് ഉണ്ട. വളരെയേറെ വ്യത്യസ്തമായ പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിൽ മമൂക്ക കൈകാര്യം ചെയ്യുന്നത് . എന്നാൽ , സിനിമ ചിത്രീകരിക്കുന്നതിനിടെയുണ്ടായ , പരിസ്ഥിതി നാശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്കിലെ റിസര്‍വ്‌ വനഭൂമി നശിപ്പിച്ചുവെന്ന പരാതിയെപ്പറ്റി കോടതി അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത് .

ഇതുമായി ബന്ധപ്പെട്ട അന്വേഷണവും വനഭൂമി പൂര്‍വസ്ഥിതിയിലാക്കുന്നതും നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വനഭൂമി പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ ചെലവ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ഷാജി.പി. ചാലി പറഞ്ഞു. പെരുമ്പാവൂരിലെ ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

സിനിമയുടെ ചിത്രീകരണത്തിനായി കാസർകോട് കാറഡുക്ക വനഭൂമിയിൽ നടത്തിയ പ്രവർത്തനങ്ങൾ വനംവകുപ്പ് തടഞ്ഞില്ലെന്നാരോപിച്ചാണ് ഹർജി. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അനുവദിച്ചില്ല. നിയമാനുസൃതം അനുമതിവാങ്ങിയാണ് ചിത്രീകരണം. അതിനാൽ ചിത്രീകരണം അനധികൃതമാണെന്നു പറയാനാകില്ല. സെൻസർ നടപടികൾ പൂർത്തിയാക്കി സിനിമ റിലീസ് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി.

അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന് അന്വേഷണം നടത്താനാവശ്യമായ സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഛത്തീസ് ഗഡില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകളെ പ്രമേയമാക്കി ഒരുക്കിയ സിനിമയുടെ കുറച്ച്‌ ഭാഗങ്ങള്‍ ചിത്രീകരിച്ചത് കാറഡുക്കിലെ റിസര്‍വ് വനഭൂമിയിലാണ്. കാട്ടിലെ ആവാസ വ്യവസ്ഥ പരിഗണിക്കാതെ വലിയരീതിയില്‍ ചുവന്ന മണ്ണ് കൊണ്ട് വന്ന് റോഡുണ്ടാക്കിയതും മറ്റും വിവാദമായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുമ്ബോള്‍ത്തന്നെ റിസര്‍വ് വനത്തില്‍ മണ്ണിടിച്ചതിനും റോഡ് വെട്ടിയതിനുമെതിരെ നൈതല്‍ എന്ന പരിസ്ഥിതി സംഘടന രംഗത്ത് വന്നിരുന്നു. അതേസമയം ചട്ടങ്ങള്‍ പാലിച്ചാണ് വനഭൂമിയില്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയതെന്നും വീഴ്‌ച പറ്റിയിട്ടില്ലെന്നുമാണ് വനംവകുപ്പിന്റെ വാദം.

unda -high court- probes

More in Malayalam

Trending

Recent

To Top