Connect with us

ആ ദിവസം രാത്രി അച്ഛൻ വീട്ടിലെത്തിയത് ഒരു സൈക്കിളും ഉന്തിക്കൊണ്ടാണ്… അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്, കാത്തിരിപ്പിനൊടുവിൽ വീട് സ്വന്തമാക്കി, പിന്നാലെ ദുരന്തവാർത്തയും

Malayalam

ആ ദിവസം രാത്രി അച്ഛൻ വീട്ടിലെത്തിയത് ഒരു സൈക്കിളും ഉന്തിക്കൊണ്ടാണ്… അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്, കാത്തിരിപ്പിനൊടുവിൽ വീട് സ്വന്തമാക്കി, പിന്നാലെ ദുരന്തവാർത്തയും

ആ ദിവസം രാത്രി അച്ഛൻ വീട്ടിലെത്തിയത് ഒരു സൈക്കിളും ഉന്തിക്കൊണ്ടാണ്… അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്, കാത്തിരിപ്പിനൊടുവിൽ വീട് സ്വന്തമാക്കി, പിന്നാലെ ദുരന്തവാർത്തയും

മലയാളികളെ നിർത്താതെ ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. മലയാളികള്‍ക്ക് ചിരിപ്പൂരം സമ്മാനിച്ച കലാകാരന്റെ ജീവിതത്തിൽ ഇന്നലെ ഉണ്ടായ ദുരന്തം അതുകൊണ്ട് തന്നെ ആരാധകരേയും വേദനിപ്പിക്കുകയാണ്.

ഉല്ലാസിന്റെ ഭാര്യ നിഷ വീടിന്റെ ടെറസിന്റെ മുകളിൽ തൂങ്ങിമരിച്ച വാർത്ത ഏറെ സങ്കടത്തോടെയാണ് ഉല്ലാസിനെ സ്നേഹിക്കുന്ന പ്രേക്ഷകർ കേട്ടത്. ഉല്ലാസും ഭാര്യയും തമ്മിൽ പ്രശ്നങ്ങളില്ലായിരുന്നുവെന്നാണ് ഭാര്യാപിതാവിന്റെ മൊഴി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഉല്ലാസ് സ്വന്തമായി വീടുണ്ടാക്കുന്നത്. ഉല്ലാസും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയിട്ട് അധിമായില്ല. അതിനുള്ളിലാണ് ദുഖകരമായ വിധി കുടുംബത്തിനുണ്ടാകുന്നത്. താൻ കടന്നുവന്ന കാലത്തെക്കുറിച്ച് പല വേദികളിലും ഉല്ലാസ് തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ

കുടുംബത്തെക്കുറിച്ച് ഉല്ലാസ് മനസ് തുറന്നതിങ്ങനെ:

അച്ഛന് എന്നെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഞാൻ പത്താം ക്ലാസ് പാസായപ്പോൾ അച്ഛൻ ഏറെ സന്തോഷിച്ചു. റിസൽറ്റ് വന്ന ദിവസം രാത്രി അച്ഛൻ വീട്ടിലെത്തിയത് ഒരു സൈക്കിളും ഉന്തിക്കൊണ്ടാണ്. ആറു കിലോമീറ്റർ അപ്പുറത്തുള്ള ഒരാളിൽനിന്ന് എനിക്കു വേണ്ടി വാങ്ങിക്കൊണ്ടു വരികയായിരുന്നു. രസമെന്തെന്നു വച്ചാൽ അച്ഛന് സൈക്കിൾ ചവിട്ടാൻ അറിയില്ല. അതുകൊണ്ട് ആ ദൂരമത്രയും സൈക്കിൾ ഉരുട്ടിയാണ് അച്ഛൻ വന്നത്. ആ സൈക്കിൾ ചവുട്ടിയാണ് ഞാൻ പിന്നീട് പത്തനംതിട്ട ജില്ലയിലെ മിക്ക ക്ഷേത്രപരിപാടികളും കാണാൻ പോയത്. ഞാൻ പഠിച്ച് നല്ലൊരു ജോലി നേടണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പ്രീഡിഗ്രി പരീക്ഷ നടക്കുന്ന സമയത്ത് എനിക്ക് ടൈഫോയ്ഡ് പിടിച്ചു കിടപ്പിലായി. പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പിന്നീട് ട്യൂട്ടോറിയലിൽ പോയെങ്കിലും പഠിപ്പൊന്നും നടന്നില്ല.

അച്ഛൻ ആദ്യമൊക്കെ എന്നെ ഉപദേശിക്കാറുണ്ടായിരുന്നെങ്കിലും ഫലമൊന്നുമില്ലെന്ന് മനസ്സിലായപ്പോൾ നിറുത്തി. അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്. അപ്പോഴും സ്വന്തമായി വീടില്ലായിരുന്നു. ഞാൻ സ്വന്തമായി സ്ഥലം വാങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛനെയും അമ്മയേയും ഒരുപാടു കഷ്ടപ്പെടുത്തിയ ആളാണ് ഞാൻ. ഏറ്റവും ഒടുവിലാണ് എനിക്കൊരു വരുമാനമൊക്കെ ഉണ്ടാകുന്നത്. അതുവരെ അവരാണ് എന്നെ പിന്തുണച്ചത്. ഇപ്പോൾ അമ്മയും പെങ്ങളും എനിക്കൊപ്പമുണ്ട്.

പെയിന്റിങ്ങ് തൊഴിലാളിയായിരുന്ന ഉല്ലാസ് മിമിക്രിയും ജീവിതത്തിന്റെ ഭാഗമാക്കിയതോടെയാണ് വേദികളിലെ നിറസാന്നിധ്യമായത്. 32–ാമത്തെ വയസിലായിരുന്നു വിവാഹം. രണ്ട് പ്രണയപരാജയങ്ങൾക്ക് ശേഷമാണ് നിഷയെ ജീവിതസഖിയാക്കുന്നത്. ഉല്ലാസിന്റെ ഇല്ലായ്മകളിൽ ഒപ്പം നിന്നത് കുടുംബമാണ്. ആക്സിമകമായിട്ടാണ് ചിരിനിറഞ്ഞ ജീവിതത്തിൽ കണ്ണീര് പുരളുന്നത്

ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പന്തളം പോലീസ് പ്രതികരിച്ചു. കാരണമോ, കൂടുതല്‍ വിവരങ്ങളോ ലഭിച്ചിട്ടില്ല. ആശയുടെ അച്ഛന്റെ മൊഴിയെടുത്തെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പരാതിയില്ലെന്നും പോലീസ് പറയുന്നു. രാത്രി 11 മണിക്കും അച്ഛനെ വിളിച്ചിരുന്നെന്നാണ് പറയുന്നത്. മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നാണ് പറയുന്നതെന്നും പോലീസ് വ്യക്തമാക്കി.

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ നടനാണ് ഉല്ലാസ് പന്തളം. കോമഡികളിലൂടെയും സിനിമകളിലൂടെയുമെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ഉല്ലാസ് മിനിസ്‌ക്രീനിലേയ്ക്ക് കടന്നുവരുന്നത്. കുംഭാരീസ്, മാസ്‌ക്, മൊഹബത്തില്‍ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമകളിലും സ്‌റ്റേജ് ഷോകളിലും ഉല്ലാസ് സജീവ സാന്നിധ്യമായിരുന്നു.

പന്തളം ബാലന്‍ തിരുവനന്തപുരത്ത് തുടങ്ങിയ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെയാണ് പ്രഫഷനല്‍ മിമിക്രിയിലേക്ക് ഉല്ലാസ് ചുവടുവയ്ക്കുന്നത്. മിമിക്രി വേദികളില്‍ നിന്നുമാണ് ഉല്ലാസ് പന്തളം സിനിമയിലേയ്ക്ക് എത്തുന്നത്. ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തുന്നതിന് മുന്നേ പെയിന്റിന്റെ ജോലിയ്ക്കാണ് ഉല്ലാസ് പൊയ്‌ക്കൊണ്ടിരുന്നത്. തനിക്ക് ആദ്യമായി ലഭിച്ചിരുന്നത് 20 രൂപയാണെന്നും ഉല്ലാസ് പറഞ്ഞിരുന്നു. പെയിന്റ് ജോലിയ്ക്ക് പോയിരുന്ന സമയത്താണ് ഏഷ്യാനെറ്റിലെ പരിപാടിയിലേയ്ക്ക് എത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top