Connect with us

ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങള്‍ക്ക് വേണ്ട.- വീണ്ടും കേരളത്തിന്റെ കണ്ണും മനസും നിറച്ച് മൽസ്യത്തൊഴിലാളികൾ ..

Malayalam Breaking News

ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങള്‍ക്ക് വേണ്ട.- വീണ്ടും കേരളത്തിന്റെ കണ്ണും മനസും നിറച്ച് മൽസ്യത്തൊഴിലാളികൾ ..

ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങള്‍ക്ക് വേണ്ട.- വീണ്ടും കേരളത്തിന്റെ കണ്ണും മനസും നിറച്ച് മൽസ്യത്തൊഴിലാളികൾ ..

ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങള്‍ക്ക് വേണ്ട.- വീണ്ടും കേരളത്തിന്റെ കണ്ണും മനസും നിറച്ച് മൽസ്യത്തൊഴിലാളികൾ ..

പ്രളയക്കെടുതിയിൽ ഏറ്റവും ആശ്രയിക്കപ്പെട്ടതും അഭിനന്ദിക്കപ്പെട്ടതും കടലിന്റെ മക്കളാണ്. അത്രയധികം കാര്യക്ഷമമായാണ് മൽസ്യ തൊഴിലാളികൾ കേരളത്തിന് വേണ്ടി പ്രവർത്തിച്ചത്. ഓഖി കൊടുങ്കാറ്റ് മൽസ്യ തൊഴിലാളികളെ തകർത്തപ്പോൾതിരിഞ്ഞു നോക്കാത്ത കേരളത്തിലെ ഓരോ ജനങ്ങൾക്കു വേണ്ടിയും അവർ പരാതിയില്ലാതെ പ്രവർത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഇവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ തകര്‍ന്ന ബോട്ടുകള്‍ നന്നാക്കി നല്‍കാമെന്നും ഉറപ്പു നല്‍കി.

എന്നാല്‍ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പ്രത്യുപകാരമായി പണം വേണ്ട എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോര്‍ട്ടുകൊച്ചിക്കാരനായ മത്സ്യത്തൊഴിലാളി ഖായിസ് മുഹമ്മദ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഖായിസ് സ്‌നേഹത്തോടെ പണം നിരസിച്ചത്.

Kochi: Rescue workers row a boat carrying locals who were stranded in floods following heavy monsoon rainfall, in Kochi on Saturday, Aug 18, 2018. (PTI Photo) (PTI8_18_2018_000082B)

ഖായിസ് മുഹമ്മദിന്റെ വാക്കുകള്‍:

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാര്‍ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോര്‍ട്ട് കൊച്ചിയിലാണ്. ഞാനൊരു മത്സ്യത്തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.

ഞാനും എന്റെ മത്സ്യത്തൊഴിലാളികളായ സുഹൃത്തുക്കളും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ ഞാന്‍ കേട്ടിരുന്നു, സാര്‍ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മത്സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാല്‍ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു, ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങള്‍ക്ക് വേണ്ട.

സാര്‍ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങള്‍ക്ക് മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങള്‍ക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാന്‍ നിര്‍ത്തുന്നു’.

fisherman about kerala flood rescue

More in Malayalam Breaking News

Trending

Recent

To Top