Connect with us

ലാലേട്ടൻ ചോദ്യം ചോദിച്ചപ്പോൾ, കിളിപോയ അവസ്ഥ ആദ്യമായി ഞാൻ കാണുന്നത് മിഥുനിലാണ്, നമ്മൾ പറഞ്ഞ കാര്യം സത്യമാണെങ്കിൽ കിളിപോകേണ്ട കാര്യമില്ല, പുറത്ത് ഭീമമായ നിയമനടപടി നേരിടേണ്ടി വരും; മനോജ് കുമാർ

TV Shows

ലാലേട്ടൻ ചോദ്യം ചോദിച്ചപ്പോൾ, കിളിപോയ അവസ്ഥ ആദ്യമായി ഞാൻ കാണുന്നത് മിഥുനിലാണ്, നമ്മൾ പറഞ്ഞ കാര്യം സത്യമാണെങ്കിൽ കിളിപോകേണ്ട കാര്യമില്ല, പുറത്ത് ഭീമമായ നിയമനടപടി നേരിടേണ്ടി വരും; മനോജ് കുമാർ

ലാലേട്ടൻ ചോദ്യം ചോദിച്ചപ്പോൾ, കിളിപോയ അവസ്ഥ ആദ്യമായി ഞാൻ കാണുന്നത് മിഥുനിലാണ്, നമ്മൾ പറഞ്ഞ കാര്യം സത്യമാണെങ്കിൽ കിളിപോകേണ്ട കാര്യമില്ല, പുറത്ത് ഭീമമായ നിയമനടപടി നേരിടേണ്ടി വരും; മനോജ് കുമാർ

വീക്ക്ലി ടാസ്ക്കിൽ അനിയൻ മിഥു പറഞ്ഞ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി മാറിയിരിക്കുന്നത്.

ആർമി ഉദ്യോ​ഗസ്ഥയെ പ്രണയിച്ചുവെന്നും അവർക്കൊപ്പം ഒരുപാട് യാത്രകൾ ചെയ്തുവെന്നും അവസാനം ആ പെൺകുട്ടി വെടിയേറ്റ് മരിച്ചുവെന്നുമാണ് മിഥുൻ കഴിഞ്ഞ ദിവസം പറഞ്ഞത്. മൃതദേഹം ഇന്ത്യൻ പതാക പുതപ്പിച്ച് കിടത്തിയപ്പോൾ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞുവെന്നും മിഥുൻ ജീവിതാനുഭവം പറയുന്നതിനിടെ പറഞ്ഞു

ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നടൻ മനോജ് കുമാർ.

“bb contestant ആയ Wushu chapian അനിയൻ മിഥുന് ഇനി അഗ്‌നി പരീക്ഷയുടെ നാളുകൾ ….?? ഒരു പക്ഷേ കടുത്ത നിയമ നടപടി ….!! ലാലേട്ടൻ bb & Asianet കൈവിട്ടു …. മാക്സിമം രക്ഷിക്കാൻ അവർ ശ്രമിച്ചു … but മിഥുൻ !!! കഷ്ടം ….!!!എന്തു ചാമ്പ്യനായാലും കുറച്ച് common sense വേണം …. അതേ എനിക്ക് പറയാനുള്ളു ….”കളിച്ചത്” മഹനീയമായ ഇന്ത്യൻ മിലിട്ടറിയോടാണ് അനിയൻ മിഥുൻ ….!!!??? സഹതാപം മാത്രം അനിയനോട്”, എന്നാണ് പ്രതികരണം അറിയിച്ച് കൊണ്ടുള്ള വീഡിയോയിൽ മനോജ് കുറിച്ചത്.

മിഥുൻ ജീവിത ​ഗ്രാഫ് പറഞ്ഞപ്പോൾ യാതൊരുവിധ ഇമോഷനും ഇല്ലായിരുന്നു. പുള്ളി തെക്കും വടക്കും നടന്ന് എങ്ങോട്ടൊക്കെയോ നോക്കി പറഞ്ഞതാണ്. മിഥുൻ ആരുടെയും മുഖത്ത് നോക്കി സംസാരിക്കത്തില്ല. റിനോഷ്, ജുനൈസ്, മിഥുൻ എന്നിവരാണ് ബിബി അഞ്ചിൽ മുഖത്ത് നോക്കി സംസാരിക്കാത്തവർ. ഒരാളെ ഫേസ് ചെയ്ത് സംസാരിക്കാതിരിക്കുന്നത് കള്ളത്തരമാണ്. ചിലപ്പോൾ അതവരുടെ ക്യാരക്ടർ ആയിരിക്കാം എന്നും മനോജ് പറയുന്നു.

“മിഥുൻ കഥ പറഞ്ഞപ്പോൾ പ്രത്യേകിച്ച് ആർക്കും ഒരു വികാരവും തോന്നിയില്ല. ഇങ്ങനെയുള്ള കഥകളൊക്കെ പൊതുവിൽ കണ്ണ് നിറയ്ക്കുന്നതാണ്. മിഥുൻ തന്നെ ഒരു കോമഡിയായിട്ടാണ് പറയുന്നത്. സന മരിച്ച് കിടക്കുന്നത് കണ്ടപ്പോൾ അസൂയ തോന്നി എന്നൊക്കെ പുള്ളി പറഞ്ഞു. അസൂയ തോന്നുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ലാലേട്ടൻ ചോദ്യം ചോദിച്ചപ്പോൾ, കിളിപോയ അവസ്ഥ ആദ്യമായി ഞാൻ കാണുന്നത് മിഥുനിലാണ്. നമ്മൾ പറഞ്ഞ കാര്യം സത്യമാണെങ്കിൽ കിളിപോകേണ്ട കാര്യമില്ല. ലാലേട്ടൻ അവസാനം വരെ സത്യമാണോ പറഞ്ഞതെന്ന് ചോദിച്ചതാണ്. ബി​ഗ് ബോസിൽ മിഥുന് പിടിച്ച് നിന്നേ പറ്റൂള്ളൂ. കാരണം ബിബി ഹൗസിൽ എല്ലാവരും പുള്ളയെ ഭിത്തിയിലൊട്ടിക്കുമെന്ന് അറിയാം. പക്ഷേ പുറത്ത് ഭീമമായ നിയമനടപടി നേരിടേണ്ടി വരും. അത് മിഥുന്റെ കരിയറിനെയും ഭാവിയെയും ബാധിക്കും”, എന്നാണ് മനോജ് കുമാർ പറയുന്നത്.

കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു. മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു.

സംഭവം പുറത്ത് വലിയ ചർച്ചയായതോടെ ആർമിയിൽ ജോലി ചെയ്യുന്നവരടക്കം നിരവധി പേർ പ്രതികരിച്ച് എത്തി. മിഥുൻ പറഞ്ഞത് പോലൊരു പെൺകുട്ടി ആർമിയിൽ ഇതുവരേയും ജോലി ചെയ്തിട്ടില്ലെന്നാണ് എല്ലാവരും അന്വേഷണത്തിന് ശേഷം വെളിപ്പെടുത്തിയത്. അതിനാൽ തന്നെ മിഥുൻ കെട്ടിച്ചമച്ചതാകാം കഥയെന്നും പ്രതികരണങ്ങൾ വന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top