Connect with us

ആ ഡയലോഗ് ഒരിക്കലും പറയരുത്…. അപ്പോള്‍ ബിഗ് ബോസിനും ഈഗോ വരില്ലേ? റോബിൻ വിഷയത്തില്‍ രജിത് കുമാര്‍ പറയുന്നു

TV Shows

ആ ഡയലോഗ് ഒരിക്കലും പറയരുത്…. അപ്പോള്‍ ബിഗ് ബോസിനും ഈഗോ വരില്ലേ? റോബിൻ വിഷയത്തില്‍ രജിത് കുമാര്‍ പറയുന്നു

ആ ഡയലോഗ് ഒരിക്കലും പറയരുത്…. അപ്പോള്‍ ബിഗ് ബോസിനും ഈഗോ വരില്ലേ? റോബിൻ വിഷയത്തില്‍ രജിത് കുമാര്‍ പറയുന്നു

ബിഗ് ബോസ്സ് നാലാം സീസണിലെ മത്സരാര്‍ത്ഥിയായ റോബിന്‍ ചലഞ്ചറായി, ഒരു ഗെയിമിന്റെ ഭാഗമായിട്ടാണ് ബിഗ് ബോസ് അഞ്ചാം സീസണിൽ എത്തിയത്. എന്നാല്‍ ബിഗ് ബോസിനെ തന്നെ ചലഞ്ച് ചെയ്ത കുറ്റത്തിന് താരത്തിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തീര്‍ത്തും നാടകീയ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. റോബിനൊപ്പം രജിത്ത് കുമാറും ബിഗ് ബോസ്സിൽ എത്തിയിരുന്നു

ബിഗ് ബോസിലെ വെല്ലുവിളിച്ചതിന് റോബിൻ പുറത്തുപോകേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് രജിത്ത് കുമാര്‍ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ്.

അഖിലിനും ജുനൈസിനുമിടയില്‍ പ്രശ്‍നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാന്‍ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്‍നം പരിഹരിച്ചുവെന്നറിഞ്ഞ റോബിന്‍ രാധാകൃഷ്‍ണൻ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

അതുവരെ ശാന്തനായി കഴിഞ്ഞ റോബിന്‍ പൊടുന്നനെയാണ് സീസണ്‍ 4 നെ അനുസ്‍മരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്. പോകുന്നെങ്കില്‍ ഞാനും മാരാരും ഒരുമിച്ച് പോകും എന്ന് റോബിൻ വെല്ലുവിളിക്കുകയായിരുന്നു. ഇല്ലെങ്കില്‍ ഇവിടെ ഒരുത്തനും പോകില്ല. കുളമാക്കും. ഇവിടെ ഒരു ടാസ്‍കും നടക്കില്ല, ഞാന്‍ നടത്താന്‍ സമ്മതിക്കില്ല റോബിന്‍ അലറിക്കൊണ്ട് എല്ലാവരോടുമായി പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഏറെ താമസിയാതെ ബിഗ് ബോസ് റോബിനെ കണ്‍ഫറെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. എന്തായിരുന്നു റോബിന്‍റെ പ്രശ്‍നം എന്നായിരുന്നു ബിഗ് ബോസിന്‍റെ ആദ്യ ചോദ്യം. എന്‍റെ കണ്‍മുന്നില്‍ കുറച്ച് കാര്യങ്ങള്‍ നടന്നു. പുള്ളിക്ക് (ജുനൈസ്) പരാതി ഉണ്ടായിരുന്നു. എന്‍റെ കണ്‍മുന്നില്‍ ഒരു കാര്യം നടന്നപ്പോള്‍ എനിക്കത് പറയണമെന്ന് തോന്നി. തെറ്റാണോ ബി​ഗ് ബോസ്? എനിയ്ക്കത് തെറ്റാണെന്ന് തോന്നുന്നില്ല ബിഗ് ബോസ്. ഞാനിവിടെ പ്രശ്‍നങ്ങളൊന്നും ഉണ്ടാക്കാനല്ല വന്നത്. ഞാന്‍ പോവാനല്ലേ വന്നത്? അപ്പോള്‍ ഇങ്ങനെ ഒരു സംഭവം എന്‍റെ കണ്‍മുന്നില്‍ നടക്കുമ്പോള്‍ എനിക്കത് ശരിയാണെന്ന് തോന്നിയില്ല ബിഗ് ബോസ്. അത് ശരിയല്ല എന്നും റോബിന്‍ പറഞ്ഞു.

ഇങ്ങനെയാണോ റോബിന്‍ പറയുന്ന രീതി എന്നായിരുന്നു ബിഗ് ബോസിന്‍റെ അടുത്ത ചോദ്യം. തുടര്‍ന്ന് സോറി പറഞ്ഞ റോബിനോട് ഒരു സോറി പറഞ്ഞാല്‍ ഇത്രയും പറഞ്ഞത് എല്ലാം തീരുമോ എന്ന് ബിഗ് ബോസ് തുടര്‍ന്ന് ചോദിച്ചു. ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതി ഉള്‍പ്പെടെ നിങ്ങള്‍ ഇന്ന് ചെയ്‍ മോശം പ്രവര്‍ത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ് എന്നും ബിഗ് ബോസ് അറിയിക്കുകയും റോബിനെ പുറത്തുകൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.

ഹൗസില്‍ ഷിജുവായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്ന രജിത് കുമാറിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. അങ്ങനെ ഒക്കെ പറയാൻ പറ്റുകയെന്നാണ് ഡോ. രജിത്ത് കുമാര്‍ ചോദിിക്കുന്നത്. ഞാൻ ഇവിടെ ഷോ നടത്തൂലായൊന്നൊക്കെ പറയാൻ പാടില്ല, ആ ഡയലോഗ് ഒരിക്കലും പറയരുത്. അപ്പോള്‍ ബിഗ് ബോസിനും ഈഗോ വരില്ലേ എന്നായിരുന്നു രജിത് കുമാര്‍ ചോദിച്ചത്. ഡോ. രജിത് കുമാര്‍ കഴിഞ്ഞ ദിവസം എല്ലാവരുടെയും സ്‍നേഹവായ്‍പ് ഏറ്റുവാങ്ങി പുറത്തുപോയിരുന്നു

Continue Reading
You may also like...

More in TV Shows

Trending

Recent

To Top